അവസാന പന്ത് ബൗണ്ടറി കടത്തിയിരുന്നെങ്കില്‍ കളി അവിടെ തീരുമായിരുന്നു. റിഷഭ് പന്ത് വിചാരിച്ചാല്‍ ആ അവസാന പന്ത് സിക്സോ ഫോറോ അടിക്കാമായിരുന്നു. ഞാനായിരുന്നു അവന്‍റെ സ്ഥാനത്തെങ്കില്‍ അത് ചെയ്യുമായിരുന്നു.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയെ ജയത്തിലേക്കും പരമ്പര നേട്ടത്തിലേക്കും കൈപിടിച്ചുയര്‍ത്തിയത് റിഷഭ് പന്തായിരുന്നു. നാലാമനായി ക്രീസിലെത്തിയ പന്ത് അപരാജിത സെഞ്ചുറിയുമായി കളിയിലെ താരമാവുകയും ചെയ്തു.

ജയമുറപ്പിച്ചഘട്ടത്തില്‍ ഡേവിഡ് വില്ലി എറിഞ്ഞ 42-ാം ഓവറിലെ ആദ്യ അഞ്ച് പന്തുകളും ബൗണ്ടറി കടത്തിയ റിഷഭ് പന്ത് ഇന്ത്യയുടെ ജയം വേഗത്തിലാക്കി. അഞ്ച് പന്തും ബൗണ്ടറിയടിച്ച റിഷഭ് പന്ത് പക്ഷെ ആറാം പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് നിലനിര്‍ത്താനാണ് ശ്രമിച്ചത്. പിന്നീട് ജോ റൂട്ട് എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്ത് തന്നെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തി റിഷഭ് പന്ത് ഇന്ത്യയെ വിജയവര കടത്തി. അഞ്ച് ബൗണ്ടറി അടിച്ചശേഷം എന്തുകൊണ്ട് റിഷഭ് പന്ത് അവസാന പന്തില്‍ സിക്സിനോ ഫോറിനോ ശ്രമിക്കാതെ സിംഗിളെടുത്തു എന്നത് ആരാധകരില്‍ കൗതുകമുയര്‍ത്തുകയും ചെയ്തു.

'റിഷഭ് പന്ത് ലോകോത്തര താരം'; ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ താരം

താനായിരുന്നെങ്കില്‍ അവസാന പന്ത് സിംഗിളെടുക്കാതെ സിക്സോ ഫോറോ അടിക്കുമായിരുന്നുവെന്ന് മത്സരത്തിലെ കമന്‍ററിക്കിടെ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് പറഞ്ഞു. അവസാന പന്ത് ബൗണ്ടറി കടത്തിയിരുന്നെങ്കില്‍ കളി അവിടെ തീരുമായിരുന്നു. റിഷഭ് പന്ത് വിചാരിച്ചാല്‍ ആ അവസാന പന്ത് സിക്സോ ഫോറോ അടിക്കാമായിരുന്നു. ഞാനായിരുന്നു അവന്‍റെ സ്ഥാനത്തെങ്കില്‍ അത് ചെയ്യുമായിരുന്നു.

രവി ശാസ്ത്രിക്ക് ഷാംപെയ്ന്‍ നല്‍കി റിഷഭ് പന്ത്; പിന്നാലെ കോലിയും- വൈറല്‍ വീഡിയോ കാണാം

എങ്കിലും അടുത്ത ഓവറില്‍ പന്ത് കളി ഫിനിഷ് ചെയ്തു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഏകദിന ക്രിക്കറ്റില്‍ പന്തില്‍ നിന്ന് ഇത്തരൊമരു പ്രകടനം ഞങ്ങളെല്ലാം പ്രതീക്ഷിച്ചിരുന്നു.അ വസാനം അത് 27-ാം മത്സരത്തിലാണ് വന്നത്. പന്ത് അവസാനം വരെ പുറത്താകാതെ നില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കാരണം മൊയീന്‍ അലിക്കെതിരെ സിക്സടിക്കാനായി ചാടിയിറങ്ങിയപ്പോള്‍ അവന്‍ ആവേശം മൂത്ത് പുറത്താവുമെന്ന് ഞാന്‍ കരുതി.

എന്നാല്‍ ഈ സമയം ഹാര്‍ദ്ദിക് പാണ്ഡ്യ അവനെ നിയന്ത്രിച്ചു. 18-30 റണ്‍സിനിടക്ക് അവന്‍ പുറത്താവാനുള്ള സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ ആ സമയം ഹാര്‍ദ്ദിക് അവന്‍റെ സമ്മര്‍ദ്ദമകറ്റി റണ്‍സ് നേടി. 20-40 റണ്‍സിലൊക്കെ എത്തിയപ്പോള്‍ അവന്‍ ബുദ്ധിപൂര്‍വം ബാറ്റ് ചെയ്യാന്‍ തുടങ്ങി. ഷോട്ട് സെലക്ഷനും മെച്ചപ്പെട്ടുവെന്നും സെവാഗ് പറഞ്ഞു.