Latest Videos

ഓസ്ട്രേലിയക്കെതിരായ തോല്‍വി: രോഹിത്തിന്‍റെ കാര്യത്തില്‍ സങ്കടമുണ്ടെന്ന് ജഡേജ

By Gopala krishnanFirst Published Sep 21, 2022, 2:49 PM IST
Highlights

അക്സര്‍ ബൗള്‍ ചെയ്യുമ്പോഴല്ലാതെ ഒരിക്കല്‍ പോലും ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. റണ്‍ റേറ്റ് ഉയര്‍ത്താനായി അവര്‍ക്ക് പ്രത്യേകിച്ച് വേറൊരു സാഹസത്തിനും മുതിരേണ്ടിവന്നില്ല. കളിയില്‍ ഇന്ത്യക്ക് എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്താന്‍ പാടാണ്.

മൊഹാലി: ഏഷ്യാ കപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരവും തോറ്റതിന് പിന്നാല രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 208 റണ്‍സടിച്ചിട്ടും അത് പ്രതിരോധിക്കാന്‍ കഴിയാതിരുന്ന ബൗളിംഗ് നിരയാണ് ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

ഇതിനിടെ ഇന്ത്യയുടെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. അക്സര്‍ പട്ടേല്‍ ബൗള്‍ ചെയ്യുമ്പോഴല്ലാതെ മത്സരത്തിലെ ഒരു ഘട്ടത്തിലും ഓസ്ട്രേലിയക്കുമേല്‍ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യക്കായില്ലെന്ന് ജഡേജ പറഞ്ഞു.

ഉമേഷിനെതിരെ ഗ്രീനിന്റെ തുടര്‍ച്ചയായ ബൗണ്ടറി; അന്തംവിട്ട് കോലി! മുഖഭാവം ഏറ്റെടുത്ത് ട്രോളര്‍മാര്‍

അക്സര്‍ ബൗള്‍ ചെയ്യുമ്പോഴല്ലാതെ ഒരിക്കല്‍ പോലും ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. റണ്‍ റേറ്റ് ഉയര്‍ത്താനായി അവര്‍ക്ക് പ്രത്യേകിച്ച് വേറൊരു സാഹസത്തിനും മുതിരേണ്ടിവന്നില്ല. കളിയില്‍ ഇന്ത്യക്ക് എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്താന്‍ പാടാണ്. കാരണം, ഓസീസ് ഇന്നിംഗ്സില്‍ മുഴുവന്‍ ഇന്ത്യക്ക് പിഴച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. അക്സര്‍ പന്തെറിഞ്ഞപ്പോള്‍ അല്ലാതെ ഇന്ത്യക്ക് എപ്പോഴാണ് ഒരു അവസരമെങ്കിലും ഉണ്ടായിരുന്നത് എന്ന് ആലോചിക്കാനെ പറ്റുന്നില്ല. അതും അക്സറിനെക്കൊണ്ട് തുടര്‍ച്ചയായി പന്തെറിയിച്ചതുമില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്ട്രേലിയക്ക് വെല്ലുവിളിയേ അല്ലായിരുന്നു.

ഇവരില്‍ അക്സര്‍ മാത്രമാണ് വേറിട്ടു നിന്നത്. തുടക്കത്തില്‍ പവര്‍ പ്ലേയില്‍ അക്സറിനെക്കൊണ്ട് പന്തെറിയിച്ചപ്പോള്‍ അത് ശരിയല്ലെന്ന് എനിക്ക് തോന്നി. എന്നാല്‍ മത്സരത്തിലെ ഏറ്റവും മികച്ച ബൗളിംഗ് അക്സറിന്‍റേതായിരുന്നു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി യുസ്‌വേന്ദ്ര ചാഹലിനും കാര്യങ്ങള്‍ ശരായാവുന്നില്ല. എനിക്ക് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ഓര്‍ത്ത് ശരിക്കും സങ്കടമുണ്ട്. കാരണം ഇന്നലെ അദ്ദേഹം ചെയ്തത് എല്ലാം ശരിയായിരുന്നു. പക്ഷെ എല്ലാറ്റിനും ഓസ്ട്രേലിയക്ക് മറുപടി ഉണ്ടായിരുന്നുവെന്ന് മാത്രം-ജഡേജ പറഞ്ഞു.

ഇതൊന്നും അത്ര നല്ല സൂചനയല്ല, ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ താരം

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലു വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തത്. ജയത്തോടെ മൂന്ന് മത്സരം പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം മറ്റന്നാള്‍ നടക്കും.

click me!