രണ്ടാം ഓവര്‍ എറിയാനെത്തിയ ഉമേഷ് യാദവിനെതിരെ നാല് ഫോറടിച്ചാണ് ഗ്രീന്‍ തുടങ്ങിയത്. ഗ്രീനിന്റെ ബാറ്റിംഗ് കണ്ട ഇന്ത്യന്‍ താരം വിരാട് കോലിയുടെ മുഖഭാവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ 208 റണ്‍സ് നേടിയിട്ടും ജയിക്കാന്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ആക്രമിച്ചാണ് ഓസീസ് കളിച്ചത്. ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ പന്ത് തന്നെ ആരോണ്‍ ഫിഞ്ച് സിക്‌സ് നേടിയിരുന്നു. പിന്നീട് കാമറോണ്‍ ഗ്രീന്‍ 30 പന്തില്‍ നേടിയ 61 റണ്‍സ് ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

രണ്ടാം ഓവര്‍ എറിയാനെത്തിയ ഉമേഷ് യാദവിനെതിരെ നാല് ഫോറടിച്ചാണ് ഗ്രീന്‍ തുടങ്ങിയത്. ഗ്രീനിന്റെ ബാറ്റിംഗ് കണ്ട ഇന്ത്യന്‍ താരം വിരാട് കോലിയുടെ മുഖഭാവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഗ്രീന്‍ രണ്ടാം ബൗണ്ടറി നേടിയപ്പോള്‍ തന്നെ കോലിയുടെ മാറിയിരുന്നു. ഇതോടെ ട്രോളര്‍മാര്‍ക്ക് ആഘോഷമായി.

വിന്‍ഡീസിന്റെ ഇതിഹാസ ക്രിക്കറ്റ് ഇയാന്‍ ബിഷപ് പോലും കോലിയുടെ റിയാക്ഷന്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കാം....

Scroll to load tweet…

മറ്റൊരാള്‍ എഴുതിയത്. ഇത് കോലിയുടെ മാത്രമല്ല, ഓരോ ഇന്ത്യന്‍ ആരാധകന്റേയും ഭാവമാണെന്നാണ്. 

Scroll to load tweet…

മറ്റൊരാള്‍ ഭുവനേശ്വര്‍ കുമാറിനും കൊടുത്തുകൊടുത്തു. ''19ാം ഓവര്‍ എറിയാനെത്തുന്ന ഭുവനേശ്വര്‍ കുമാറിനെ കാണുന്ന ഇന്ത്യന്‍ ആരാധകര്‍.'' എന്നായിരുന്നു ഒരു ട്വീറ്റ്. 

Scroll to load tweet…
Scroll to load tweet…

മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. 30 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 19.2 ഓവറില്‍ ആറ് വിക്കററ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഗ്രീനിന് പുറമെ 21 പന്തില്‍ 45 റണ്‍സെടുത്ത മാത്യൂ വെയ്ഡും ഓസീസിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…