ഇതൊന്നും അത്ര നല്ല സൂചനയല്ല, ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ താരം

By Gopala krishnanFirst Published Sep 21, 2022, 1:18 PM IST
Highlights

ഇനി ബുമ്ര മടങ്ങിയെത്തിയാലും ലോകകപ്പിന് മുമ്പ് ഇന്ത്യ പരിഹരിക്കേണ്ടതായ നിരവധി പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് മുന്‍ ഇന്ത്യന്‍ താരവും 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗവുമായ ആര്‍ പി സിംഗ്. ബുമ്ര മടങ്ങിയെത്തിയാലും ചില മത്സരങ്ങളില്‍ ബുമ്രയും റണ്‍സ് വഴങ്ങിയേക്കാം. അത്തരം മത്സരങ്ങളില്‍ ഇന്ത്യ എന്തു ചെയ്യുമെന്ന് ആര്‍ പി സിംഗ് ക്രിക് ബസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

മൊഹാലി: ഏഷ്യാ കപ്പില്‍ ഫൈനല്‍ പോലും കാണാതെ പുറത്തായതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തോറ്റതോടെ ടി20 ലോകകപ്പിനായുള്ള ഇന്ത്യയുടെ ഒരുക്കങ്ങളില്‍ ആരാധകര്‍ ആശങ്കയിലാണ്. രവീന്ദ്ര ജഡേജയുടെയും ഹര്‍ഷല്‍ പ്ടടേലിന്‍റെയും ജസ്പ്രീത് ബുമ്രയുടെയും അഭാവത്തിലാണ് ഏഷ്യാ കപ്പില്‍ തോറ്റതെന്ന് പറയാമെങ്കിലും ഓസീസിനെതിരെ ഹര്‍ഷല്‍ തിരിച്ചെത്തിയിട്ടും ഇന്ത്യക്ക് തോല്‍വി തന്നെയായിരുന്നു ഫലം.

ഇനി ബുമ്ര മടങ്ങിയെത്തിയാലും ലോകകപ്പിന് മുമ്പ് ഇന്ത്യ പരിഹരിക്കേണ്ടതായ നിരവധി പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് മുന്‍ ഇന്ത്യന്‍ താരവും 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗവുമായ ആര്‍ പി സിംഗ്. ബുമ്ര മടങ്ങിയെത്തിയാലും ചില മത്സരങ്ങളില്‍ ബുമ്രയും റണ്‍സ് വഴങ്ങിയേക്കാം. അത്തരം മത്സരങ്ങളില്‍ ഇന്ത്യ എന്തു ചെയ്യുമെന്ന് ആര്‍ പി സിംഗ് ക്രിക് ബസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

ഈ തോല്‍വികള്‍ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് നല്ല സൂചനകളല്ല നല്‍കുന്നത്. ഏഷ്യാ കപ്പില്‍ ഫൈനല്‍ പോലും കാണാതെ പുറത്തായപ്പോള്‍ നമ്മള്‍ കരുതിയത് ബുമ്രയും ഹര്‍ഷലും ഒന്നും ബളിംഗ് നിരയില്‍ ഇല്ലാത്തതുകൊണ്ടാണ് തോറ്റത് എന്നാണ്. എന്നാല്‍ ഇന്നലെ ഓസീസിനെതിരെ ഹര്‍ഷല്‍ ടീമിലുണ്ടായിരുന്നു. ലോകകപ്പില്‍ ബുമ്ര ടീമിലുണ്ടെങ്കിലും ചില മത്സരങ്ങളില്‍ അദ്ദേഹവും റണ്‍സ് വഴങ്ങിയേക്കാം. ലോകകപ്പ് അടുക്കുംതോറും ഇന്ത്യയുടെ പ്രകടനം താഴേക്കാണ് പോകുന്നത്.

'എന്ത് കൊണ്ട് തോറ്റു; അടി കൊടുക്കാന്‍ മാത്രമല്ല, വാങ്ങാനും കൂടുയുള്ളതാണ്'; കാണാം തോല്‍വിയുടെ ട്രോളുകള്‍

ലോകകപ്പിന് മുമ്പ് ഇന്ത്യ അടിയന്തരമായി പരിഹാരം കാണേണ്ട നിരവധി കാര്യങ്ങളുണ്ട് ഇന്നലത്തെ മത്സരത്തില്‍ ബൗളിംഗിനിടെ ഒരിക്കല്‍ പോലും ഇന്ത്യക്ക് ഓസീസിന് മേല്‍ ആധിപത്യം പുലര്‍ത്താനായിരുന്നില്ല. ഉമേഷ് യാദവ് രണ്ട് വിക്കറ്റെടുത്ത ഓവര്‍ ഒഴികെ ഓസീസിനെ ഒരിക്കലും സമ്മര്‍ദ്ദത്തിലാക്കാനും കഴിഞ്ഞില്ല. അവരുടെ ബാറ്റര്‍മാര്‍ ബൗണ്ടറികള്‍ നേടിക്കൊണ്ടേ ഇരുന്നു.

കഴിവില്ലാത്തതുകൊണ്ടല്ല, കൃത്യമായ പദ്ധതികളോടെ പന്തെറിയാന്‍ കഴിയാത്തതാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രശ്നം. വൈഡ് യോര്‍ക്കറുകളെറിയാന്‍ തീരുമാനിക്കുമ്പോള്‍ എങ്ങനെയാണ് തേര്‍ഡ് മാന്‍ ഫീല്‍ഡറെ സര്‍ക്കിളിന് അകത്തു നിര്‍ത്തുന്നത്. ഇന്ത്യ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയെ മതിയാവു. ഇല്ലെങ്കില്‍ 150 റണ്‍സൊക്കെ പ്രതിരോധിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ ചിത്രത്തിലേ ഉണ്ടാവില്ലെന്നും ആര്‍ പി സിംഗ് പറഞ്ഞു.

ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നം അയാളാണ്, തുറന്നുപറഞ്ഞ് ഗവാസ്കര്‍

ഓസ്ട്രേലിയക്കെതിരായി ട20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലു വിക്കറ്റിനാണ് ഇന്ത്യ തോറ്റത് 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് നാലു പന്ത് ബാക്കി നിര്‍ത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു.

click me!