ഒഴിവുകഴിവുകൾ പറഞ്ഞ് ഇനിയും ഒളിച്ചു നിൽക്കനാവില്ല, റിഷഭ് പന്ത് മുന്നോട്ടുവന്നേ മതിയാവു; തുറന്നു പറഞ്ഞ് റായുഡു

Published : Apr 23, 2025, 04:25 PM IST
ഒഴിവുകഴിവുകൾ പറഞ്ഞ് ഇനിയും ഒളിച്ചു നിൽക്കനാവില്ല, റിഷഭ് പന്ത് മുന്നോട്ടുവന്നേ മതിയാവു; തുറന്നു പറഞ്ഞ് റായുഡു

Synopsis

ഇപ്പോഴത്തെ സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്തം റിഷഭ് പന്ത് ഏറ്റെടുക്കണം. അതുപോലെ ഇനിയുള്ള തീരുമാനങ്ങളും റിഷഭ് പന്ത് തന്നെയാണ് എടുക്കേണ്ടത്.

ലക്നൗ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി രണ്ട് പന്തില്‍ പൂജ്യനായി മടങ്ങിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ റിഷഭ് പന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു. ബാറ്റിംഗ് നിരയില്‍ ഇനിയും ഒളിച്ചു നില്‍ക്കാന്‍ അംബാട്ടി റായുഡുവിനാവില്ലെന്നും മുന്നോട്ടുവന്നേ മതിയാവുവെന്നും അംബാട്ടി റായുഡു പറഞ്ഞു.

ടീമിന്‍റെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിലെ നിയന്തണം റിഷഭ് പന്തിന്‍റെ കൈകളിലായിരിക്കണം. അതുപോലെ ബാറ്റിംഗ് ഓര്‍ഡറിലും പന്ത് നേരത്തെ ഇറങ്ങിയെ മതിയാവു. ഇനിയും ഒഴിവുകഴിവുകള്‍ പറഞ്ഞ് പന്തിന് ഒളിച്ചുനില്‍ക്കാനാവില്ല. റിഷഭ് പന്താണ് ടീമിന്‍റെ നായകന്‍, ക്രിക്കറ്റ് എന്നത് ക്യാപ്റ്റന്‍റെ കളിയാണ്. അക്കാര്യം എല്ലാവര്‍ക്കും അറിയാം. വരും മത്സരങ്ങളില്‍ ലക്നൗ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. മായങ്ക് യാദവ് പ്ലേയിംഗ് ഇലവനില്‍ എത്തും. അതുപോലെ റിഷഭ് പന്ത് ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങാനും സാധ്യതതയുണ്ട്. റിഷഭ് പന്തിനെ കണ്ടാല്‍ തന്നെ മുഖത്ത് സമ്മര്‍ദ്ദം മനസിലാവുമെന്നും അംബാട്ടി റായുഡു സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

പാകിസ്ഥാൻ സൂപ്പര്‍ ലീഗില്‍ വിക്കറ്റ് ആഘോഷത്തിനിടെ വിക്കറ്റ് കീപ്പറുടെ മുഖത്തടിച്ച് പാക് താരം

ഇപ്പോഴത്തെ സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്തം റിഷഭ് പന്ത് ഏറ്റെടുക്കണം. അതുപോലെ ഇനിയുള്ള തീരുമാനങ്ങളും റിഷഭ് പന്ത് തന്നെയാണ് എടുക്കേണ്ടത്. റിഷഭ് പന്തും സഹീര്‍ ഖാനും തമ്മില്‍ ഡഗ് ഔട്ടില്‍ തര്‍ക്കിക്കുന്ന വീഡിയോ അത്ര സുഖമുള്ള കാഴ്ചയല്ല. അത്തരം കാര്യങ്ങളെല്ലാം അടച്ചിട്ട മുറിയില്‍ നടക്കേണ്ടതാണ്. അല്ലാതെ പരസ്യമായി വിഴുപ്പലക്കുകയല്ല വേണ്ടതെന്നും റായുഡു പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണം; ഹൈദരാബാദ്-മുംബൈ പോരാട്ടത്തിന് ആഘോഷങ്ങളില്ല, കളിക്കാര്‍ കറുത്ത ആംബാന്‍ഡ് ധരിക്കും

ഈ സീസണില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ 13.25 ശരാശരിയിലും 96.36 സ്ട്രൈക്ക് റേറ്റിലും 106 റണ്‍സ് മാത്രമാണ് റിഷഭ് പന്ത് നേടിയത്. ഒരേയരു അര്‍ധസെഞ്ചുറി മാത്രമാണ് പന്തിന് ഈ സീസണില്‍ നേടാനായത്. ഐപിഎല്‍ താരലേലത്തില്‍ ഒരു കളിക്കാരന് മുടക്കുന്ന എക്കാലത്തെയും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്കാണ് ലക്നൗ റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ടീമിലെത്തിച്ചത്. 27ന് മുംബൈ ഇന്ത്യൻസിനെതിരെ ആണ് ലക്നൗവിന്‍രെ അടുത്ത മത്സരം. പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും അടുത്ത മത്സരത്തിലും തോറ്റാല്‍ റിഷഭ് പന്ത് കൂടുതല്‍ സമ്മര്‍ദ്ദത്തിലാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
Read more Articles on
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്