
ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍(India vs South Africa) ഇന്ത്യന്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്(Rishabh Pant). രോഹിത് ശര്‍മയുടെ(Rohit Sharma) അഭാവത്തില്‍ ഇന്ത്യന്‍ നായകനായി തെരഞ്ഞെടുക്കപ്പെട്ട കെ എല്‍ രാഹുലിന്(KL Rahul) പരിക്കേറ്റ് പുറത്തായതോടെയാണ് സെലക്ടര്‍മാര്‍ റിഷഭ് പന്തിനെ(Rishabh Pant) ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
ആ വാര്‍ത്ത ഇനിയും എനിക്ക് ദഹിച്ചിട്ടില്ല. ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് തന്നെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം അറിഞ്ഞതെന്നും മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പന്ത് ചെറു ചിരിയോടെ പറഞ്ഞു. ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് നല്ല കാര്യമാണ്. പക്ഷെ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യം അത്ര നല്ലതായിരുന്നില്ല, എങ്കിലും പുതിയ ഉത്തരവാദിത്തത്തില്‍ സന്തോഷമുണ്ട്. ഇന്ത്യയെ നയിക്കാന്‍ അവസരം നല്‍കിയതില്‍ ബിസിസിഐക്ക് നന്ദി അറിയിക്കുന്നു. എന്‍റെ കഴിവിന്‍റെ പരമാവധി പുറത്തെടുക്കാന്‍ ശ്രമിക്കും. കരിയറില്‍ ഉയര്‍ച്ചയിലും താഴ്ചയിലും എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇത് ഒരു തുടക്കമായി കാണാനും ഓരോ ദിവസവും മെച്ചപ്പെടാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും പന്ത് പറഞ്ഞു.
ടി20 പരമ്പരക്കിറങ്ങും മുമ്പെ ഇന്ത്യക്ക് കനത്ത തിരിച്ചടി, നിര്‍ണായക താരങ്ങള്‍ പരിക്കേറ്റ് പുറത്ത്
ഐപിഎല്ലില്‍ ഡല്‍ഹിയുടെ ക്യാപ്റ്റനായിരുന്നത് പുതിയ ദൗത്യത്തിലും തനിക്ക് ഗുണമാകുമെന്നും പന്ത് പറഞ്ഞു. ഒരേകാര്യം തന്നെ വീണ്ടും വീണ്ടും ചെയ്യുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും മെച്ചപ്പെടും. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാന്‍ ശ്രമിക്കുന്നൊരാളാണ് ഞാന്‍. അതും എനിക്ക് ഗുണകരമാണെന്നും പന്ത് പറഞ്ഞു.
ടീം എന്ന നിലയില്‍ കൂട്ടായ ലക്ഷ്യത്തിനായാണ് കളിക്കുന്നത്. അപ്പോഴും ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ഞങ്ങളുടെ എല്ലാം മനസിലുണ്ട്. അതിനായുള്ള തയാറെടുപ്പിലാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ വരും മത്സരങ്ങളില്‍ കളിയോടുള്ള സമീപനത്തില്‍ വലിയ മാറ്റം കാണാനാകുമെന്നും പന്ത് പറഞ്ഞു.
പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായ കെ എല്‍ രാഹുലിനും സ്പിന്നര്‍ കുല്‍ദീപ് യാദവിനും പകരക്കാരെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചിട്ടുള്ള റിഷഭ് പന്തിന് കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ പ്ലേ ഓഫിലെത്തിക്കാനായിരുന്നു. എന്നാല്‍ ഈ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് സ്ഥാനം നഷ്ടമായി. രാജസ്ഥാനതിരായ മത്സരത്തില്‍ നോ ബോള്‍ വിളിക്കാത്തതിന് ബാറ്റര്‍മാരെ തിരിച്ചുവിളിക്കാനുള്ള പന്തിന്‍റെ ശ്രമം വലിയ വിമര്‍ശനത്തിനും കാരണമായി.
ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനത്തേക്ക് വഴിവെട്ടി റൂട്ട്, വില്യംസണും സ്മിത്തിനും നഷ്ടം
ഈ വര്‍ഷമാദ്യം രാഹുലിന്‍റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പക്കിറങ്ങിയ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ തിളങ്ങാനായാല്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമി സ്ഥാനത്ത് രാഹുലിനെക്കാള്‍ ഒരു ചുവട് മുന്നിലെത്താന്‍ റിഷഭ് പന്തിനാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!