'വ്യക്തിപരമായി ആ സ്ഥാനത്ത് കളിക്കുന്നത് ഞാൻ വെറുക്കുന്നു', ബാറ്റിംഗ് പൊസിഷനെക്കുറിച്ച് തുറന്നു പറഞ്ഞ് രോഹിത്

Published : Jan 02, 2024, 07:27 PM IST
'വ്യക്തിപരമായി ആ സ്ഥാനത്ത് കളിക്കുന്നത് ഞാൻ വെറുക്കുന്നു', ബാറ്റിംഗ് പൊസിഷനെക്കുറിച്ച് തുറന്നു പറഞ്ഞ് രോഹിത്

Synopsis

ഏതെങ്കിലും സാഹചര്യത്തില്‍ ഓപ്പണര്‍ തുടക്കത്തിലെ പുറത്താവുകയോ അല്ലെങ്കില്‍ പരിക്കേറ്റ് മടങ്ങുകയോ ചെയ്താല്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നയാള്‍ ഓപ്പണറെന്ന രീതിയില്‍ തന്നെ കളിക്കേണ്ടിവരും. അതുകൊണ്ട് ഓപ്പണറായി ഇറങ്ങുന്നതും മൂന്നാം നമ്പറില്‍ ഇറങ്ങുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്നും രോഹിത് ശര്‍മ പറഞ്ഞു.  

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ആരാകും ബാറ്റിംഗിനെത്തുക എന്ന ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.  ഓപ്പണറായി തിളങ്ങിയിട്ടുള്ള ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ ബാറ്റിംഗിന് അയക്കുന്നതുകൊണ്ട് തിളങ്ങാനാവാതെ പോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മത്സരത്തലേന്ന് വാര്‍ത്താസമ്മേളനത്തില്‍ രോഹിത് മറുപടി നല്‍കി.

ഓരോരുത്തരും ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നത് വ്യക്തിപരമായ തെര‍ഞ്ഞെടുപ്പാണ്. ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് വ്യക്തിപരമായി ഞാന്‍ വെറുക്കുന്ന കാര്യമാണ്. ഓപ്പണറാകുന്നതിന് മുമ്പ് മൂന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഏതെങ്കിലും ബാറ്റര്‍ക്ക് അനുയോജ്യമായ ബാറ്റിംഗ് പൊസിഷന്‍ എന്നൊന്നില്ല.

പുതുവർഷത്തില്‍ ജീവൻമരണപ്പോരിന് ഇന്ത്യ, ന്യൂ ഇയർ ആഘോഷം പോലും മാറ്റിവെച്ച് കഠിനപരിശീലനം; തോറ്റൽ പരമ്പര നഷ്ടം

ഏതെങ്കിലും സാഹചര്യത്തില്‍ ഓപ്പണര്‍ തുടക്കത്തിലെ പുറത്താവുകയോ അല്ലെങ്കില്‍ പരിക്കേറ്റ് മടങ്ങുകയോ ചെയ്താല്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നയാള്‍ ഓപ്പണറെന്ന രീതിയില്‍ തന്നെ കളിക്കേണ്ടിവരും. അതുകൊണ്ട് ഓപ്പണറായി ഇറങ്ങുന്നതും മൂന്നാം നമ്പറില്‍ ഇറങ്ങുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്നും രോഹിത് ശര്‍മ പറഞ്ഞു.

യശസ്വി ജയ്സ്വാളിന്‍റെ ടെസ്റ്റ് അരങ്ങേറ്റത്തിന് മുമ്പ് രോഹിത്തിനൊപ്പം ഗില്‍ ആയിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തിരുന്നത്. എന്നാല്‍ യശസ്വി വെസ്റ്റ് ഇന്‍ഡീസില്‍ ഓപ്പണറെന്ന നിലയില്‍ തിളങ്ങിയതോടെ ഗില്‍ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗ് പൊസിഷനായ മൂന്നാം നമ്പറിലേക്ക് ഇറങ്ങി. മോശം ഫോമിനെത്തുടര്‍ന്ന് പൂജാര ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതോടെയാണ് ശുഭ്‌മാൻ ഗില്ലിന് മൂന്നാം നമ്പറില്‍ അവസരം ലഭിച്ചത്. എന്നാല്‍ ഏകദിനത്തിലെയും ടി20യിലെയും മിന്നും പ്രകടനം ഗില്ലിന് ഇതുവരെ പുറത്തെടുക്കാനാവാത്തത് വിമര്‍ശനത്തിന് കാരണമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്
ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍