പുതുവർഷത്തില്‍ ജീവൻമരണപ്പോരിന് ഇന്ത്യ, ന്യൂ ഇയർ ആഘോഷം പോലും മാറ്റിവെച്ച് കഠിനപരിശീലനം; തോറ്റൽ പരമ്പര നഷ്ടം

Published : Jan 02, 2024, 06:48 PM IST
പുതുവർഷത്തില്‍ ജീവൻമരണപ്പോരിന് ഇന്ത്യ, ന്യൂ ഇയർ ആഘോഷം പോലും മാറ്റിവെച്ച് കഠിനപരിശീലനം;  തോറ്റൽ പരമ്പര നഷ്ടം

Synopsis

രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ടീമില്‍ മാറ്റം ഉറപ്പ്. രവീന്ദ്ര ജഡേജയും മുകേഷ് കുമാറും ടീമിലെത്തുമെന്നാണ് സൂചന. ഇങ്ങനെയെങ്കിൽ ആർ അശ്വിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാവും സ്ഥാനം നഷ്ടമാവുക. പരിശീലനത്തിനിടെ പരിക്കേറ്റ ഷാർദുൽ ഠാക്കുർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.

കേപ്ടൗണ്‍: ഇന്ത്യ, ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ കേപ് ടൗണിൽ തുടക്കമാവും. പരമ്പര നഷ്ടമാവാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. പുതുവ‍ർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി ഇറങ്ങുന്ന ഇന്ത്യക്ക് ജയിച്ചേ തീരൂ. കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചില്ലെങ്കിൽ 2024ലെ ആദ്യ മത്സരത്തിൽതന്നെ തോൽവിയെന്ന നിരാശയ്ക്കൊപ്പം ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് നഷ്ടമാവും.

രോഹിത്തിനും സംഘത്തിനും തിരിച്ചടിയായത് സെഞ്ചൂറിയനിലെ ഇന്നിംഗ്സ് തോൽവി. ബാറ്റർമാരും ബൗളർമാരും ഒരുപോലെ മികവ് തിരിച്ചുപിടിച്ചാലെ ഇന്ത്യക്ക് രക്ഷയുള്ളൂ. ന്യൂ ഇയർ പോലും വലിയരീതിയിൽ ആഘോഷിക്കാതെ ടീം ഇന്ത്യ കഠിന പരിശീലനത്തിന് ഇറങ്ങിയതും ഇതുകൊണ്ടുതന്നെ. വിരാട് കോലിയും ശ്രേയസ് അയ്യരുമെല്ലാം നെറ്റ്സിൽ ചെലവഴിച്ചത് മണിക്കൂറുകൾ.

ഏകദിനത്തില്‍ കൊള്ളാം, പക്ഷെ ടെസ്റ്റിലും ടി20യിലും ഇന്ത്യ അത്ര പോരെന്ന് മുന്‍ ചീഫ് സെലക്ടര്‍

രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ടീമില്‍ മാറ്റം ഉറപ്പ്. രവീന്ദ്ര ജഡേജയും മുകേഷ് കുമാറും ടീമിലെത്തുമെന്നാണ് സൂചന. ഇങ്ങനെയെങ്കിൽ ആർ അശ്വിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാവും സ്ഥാനം നഷ്ടമാവുക. പരിശീലനത്തിനിടെ പരിക്കേറ്റ ഷാർദുൽ ഠാക്കുർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ നായകൻ ടെംബ ബാവുമയ്ക്ക് പകരം ഡീൻ എൽഗാറായിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക.

എൽഗാറിന്റെ വിടവാങ്ങൽ ടെസ്റ്റ് കൂടിയാണിത്. പേസർ ജെറാൾഡ് കോട്സിയും ദക്ഷിണാഫ്രിക്കൻ നിരയിലുണ്ടാവില്ല. തിരിച്ചടികൾ മറന്ന് പുതുവർഷത്തിൽ ശക്തമായി തിരിച്ചുവരുമെന്ന രോഹിത് ശർമ്മയുടെ വാക്കുകളിൽ വിശ്വസിച്ചാണ് ആരാധകർ കേപ് ടൗണിലേക്ക് ഉറ്റുനോക്കുക. ടോസ് കേപ്ടൗണില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. പിച്ചില്‍ പച്ചപ്പുണ്ടെങ്കിലും ബാറ്റിംഗിനെ തുണക്കുന്നതാണ് കേപ്ടൗണിന്‍റെ ചരിത്രം. സ്പിന്നര്‍മാര്‍ക്ക് ചെറിയ ആനുകൂല്യം ലഭിക്കും.

ടീം ഇന്ത്യയെക്കാള്‍ ആശ്വാസം മുംബൈക്ക്, ഹാര്‍ദ്ദിക് പാണ്ഡ്യ ജിമ്മില്‍; ഐപിഎല്ലില്‍ കളിച്ചേക്കുമെന്ന് സൂചന

സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയിരുന്നു. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും സമ്പൂര്‍ണമായി പരാജയപ്പെട്ട ആദ്യ മത്സരത്തില്‍ ഇന്നിംഗ്സിനും 32  റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലും രണ്ടാം ഇന്നിംഗ്സില്‍ 76 റണ്‍സടിച്ച വിരാട് കോലിയും മാത്രമാണ് ഇന്ത്യൻ നിരയില്‍ പൊരുതിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്
ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍