'അസാമാന്യ പ്രതിഭയാണ് അവന്‍', സഞ്ജുവിനെക്കുറിച്ച് ജോ റൂട്ട്

Published : Mar 30, 2023, 12:47 PM IST
 'അസാമാന്യ പ്രതിഭയാണ് അവന്‍', സഞ്ജുവിനെക്കുറിച്ച് ജോ റൂട്ട്

Synopsis

രാജസ്ഥാന്‍ നായകന്‍ കൂടിയായ സഞ്ജു സാംസണിന്‍റെ കളി കാണുന്നത് ഞാനെപ്പോഴും ആസ്വദിക്കുന്നു. എന്തൊരു അസാമാന്യ പ്രതിഭയാണ് അവന്‍, ഓരോ വര്‍ഷം കഴിയുംതോറും കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും അവന്‍ ഏറെ മെച്ചപ്പെടുന്നുണ്ട്.

ജയ്പൂര്‍: മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണണ്‍ അസാമാന്യ പ്രതിഭയെന്ന് മുന്‍ ഇംഗ്ലണ്ട് നായകനും രാജസ്ഥാന്‍ താരവുമായി ജോ റൂട്ട്. ഓരോ വര്‍ഷം കഴിയുംതോറും കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും സഞ്ജു ഏറെ മെച്ചപ്പെടുന്നുവെന്നും ജോ റൂട്ട് പിടിഐക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.

ജോ റൂട്ടിന്‍റെ ആദ്യ ഐപിഎല്ലാണിത്. ഐപിഎല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെ സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്നും ഐപിഎല്ലില്‍ കളിക്കുന്നത് പ്രത്യേക അനുഭവമാണെന്നും റൂട്ട് പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ ഒട്ടേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ കളിക്കുന്നത് ഒരു പ്രത്യേക വികാരമാണ്. ഐപിഎല്ലിനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം ഞാന്‍ നേരിട്ട് അനുഭവിക്കുകയാണ്. ഇതെല്ലാം എനിക്ക് പുതുമയാണ്.

ധോണിയും രോഹിത്തുമൊന്നുമല്ല, ഇത്തവണ ഐപിഎല്‍ കിരീടമുയര്‍ത്തുക സഞ്ജു; വമ്പന്‍ പ്രവചനവുമായി ഇംഗ്ലണ്ട് താരം

കഴിഞ്ഞ സീസണ്‍ രാജസ്ഥാനെ സംബന്ധിച്ചിടത്തോളം മികച്ച സീസണായിരുന്നു. ഞങ്ങള്‍ ഫൈനലില്‍ എത്തി. രാജസ്ഥാന്‍ നായകന്‍ കൂടിയായ സഞ്ജു സാംസണിന്‍റെ കളി കാണുന്നത് ഞാനെപ്പോഴും ആസ്വദിക്കുന്നു. എന്തൊരു അസാമാന്യ പ്രതിഭയാണ് അവന്‍, ഓരോ വര്‍ഷം കഴിയുംതോറും കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും അവന്‍ ഏറെ മെച്ചപ്പെടുന്നുണ്ട്. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതേസമയം, സ്ഥിരതക്ക് വേണ്ടി ബാറ്റിംഗിലെ വേഗത കുറയാനും പാടില്ല, അതുകൊണ്ടു തന്നെ കളിയുടെ ഏത് ഘട്ടത്തിലും ബാറ്റിംഗ് വേഗം കൂട്ടാനും അസാധാരണ ഷോട്ടുകള്‍ കൊണ്ട് ബൗളര്‍മാര്‍ താളം തെറ്റിക്കാനുമാണ് താന്‍ ശ്രമിക്കുകയെന്നും റൂട്ട് പറഞ്ഞു.

32കാരനായ ജോ റൂട്ടിന്‍റെ ആദ്യ ഐപിഎല്‍ സീസണാണിത്. ഇംഗ്ലണ്ട് ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായ റൂട്ട് ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമാണ് കളിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അടിച്ചു തകര്‍ത്ത് കളിക്കുന്ന ഇംഗ്ലണ്ടിന്‍റെ ബാസ്ബോള്‍ ശൈലിക്കൊപ്പം റൂട്ടും ചേരുന്നുണ്ടെങ്കിലും നിലവില്‍ ഹാരി ബ്രൂക്കിനെപ്പോലുള്ള യുവതാരങ്ങളുടെ ആക്രമണശൈലിക്കൊപ്പമെത്താന്‍ പാടുപെടുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍. രാജസ്ഥാന്‍ ടീമില്‍ ഇംഗ്ലണ്ട് ഏകദിന, ടി20 ടീം നായകനായ ജോസ് ബട്‌ലറും റൂട്ടിനൊപ്പമുണ്ട്. ബട്‌ലര്‍ക്കും റൂട്ടിനും ഒരേസമയം ബാറ്റിംഗ് നിരയില്‍ അവസരം ലഭിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി:പൊരുതിയത് സഞ്ജു മാത്രം, ആന്ധ്രക്കെതിരെ കേരളത്തിന് വമ്പന്‍ തോല്‍വി
ക്വിന്റണ്‍ ഡി കോക്കിന് സെഞ്ചുറി; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്