
മുംബൈ: ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഇത്തവണ ആര് കിരീടം ഉയര്‍ത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. നിലവിലെ ചാമ്പ്യന്‍മാരായ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐപിഎല്ലിന് കൊടി ഉയരുന്നത്.
ഇതിനിടെ ഐപിഎല്ലില്‍ ഇത്തവണ ആര് കിരീടം ഉയര്‍ത്തുമെന്ന വമ്പന്‍ പ്രവചവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ മലയാളി താരം സഞ്ജു സാംസണ്‍ നയകനായ രാജസ്ഥാന്‍ റോയല്‍സ് ആയിരിക്കും ഇത്തവണ കിരീടം ഉയര്‍ത്തുക എന്നാണ് വോണിന്‍റെ പ്രവചനം.
ഈ സീസണൺ രാജസ്ഥാന്‍ റോയല്‍സിന്‍റേതായിരിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും മെയ് അവസാനം അവര്‍ കിരീടം ഉയര്‍ത്തുന്നത് കാണാനാകുമെന്നും വോണ്‍ ട്വീറ്റ് ചെയ്തു. 2008 ഐപിഎല്ലില്‍ ആദ്യ തവണ ചാമ്പ്യന്‍മാരായശേഷം രാജസ്ഥാന് ഇതുവരെ കിരീടം നേടാനായിട്ടില്ല. കഴിഞ്ഞ തവണ സഞ്ജുവിന്‍റെ നേതൃത്വത്തില്‍ ടീം ഫൈനലില്‍ എത്തിയെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ വീണു.
'ഇപ്പോള്‍ അങ്ങനെ ഒരാളെ ഉള്ളു', ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്ത് ജോണ്ടി റോഡ്സ്
ലീഗ് റൗണ്ടില്‍ ഒമ്പത് ജയങ്ങളും അഞ്ച് തോല്‍വിയുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ക്വാളിഫയറിലെത്തിയ രാജസ്ഥാന്‍ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകര്‍ത്താണ് ഫൈനലില്‍ എത്തിയത്.ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.
രാജസ്ഥാന്‍ റോയല്‍സ് ടീം: സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ജോ റൂട്ട്, ദേവ്ദത്ത് പടിക്കല്‍, ജോസ് ബട്ട്ലര്‍, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, കെ സി കരിയപ്പ, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുനാല്‍ റാത്തോഡ്, ആദം സാംപ, കെ എം ആസിഫ്, മുരുകന്‍ അശ്വിന്‍, ആകാശ് വസിഷ്ത്, പി എ അബ്ദുള്‍ ബാസിത്.