
മുംബൈ: ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതുമുതല്‍ വിവാദങ്ങളും തുടരുകയാണ്. പ്രതീക്ഷിക്കാത്ത ചിലരെ ഉള്‍പ്പെടുത്തിയതും പ്രതീക്ഷിച്ച ചിലരെ ഒഴിവാക്കിയതുമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്രതിഭാധാരാളിത്തമുള്ള ടീമില്‍ ആരെ ഉള്‍പ്പെടുത്തിയാലും തഴഞ്ഞാലും അത് വിവാദമാകാനുള്ള സാധ്യതയുമുണ്ട്.
ഏഷ്യാ കപ്പിനുള്ള ടീമില്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കിരണ്‍ മോറെ. വെസ്റ്റ് ഇന്‍ഡീസിനെിരെ ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്തിയിട്ടും അക്സര്‍ പട്ടേലിനെ ഒഴിവാക്കി ആര്‍ അശ്വിനെ ടീമിലെടുത്തതാണ് കിരണ്‍ മോറ ചോദ്യം ചെയ്യുന്നത്.
ഏഷ്യാ കപ്പ്: കോലിക്ക് നിര്‍ണായകം, കാരണം അവര്‍ കാത്തിരിക്കുന്നു; മുന്നറിയിപ്പുമായി പാക് താരം
അശ്വിന് പകരം മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി ഒരു അധിക പേസറെയോ അതുമല്ലെങ്കില്‍ അക്സര്‍ പട്ടേലിനെയോ ആയിരുന്നു ടീമില്‍ എടുക്കേണ്ടിയിരുന്നതെന്ന് മോറെ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. ഞാന്‍ അത്ഭുതപ്പെടുപ്പോയി. എങ്ങനെയാണ് അശ്വിന്‍ ടീമിലെത്തിയത്. അതും ഓരോ തവണയും അദ്ദേഹത്തെ ടീമിലെടുക്കുമ്പോള്‍ ഈ ചോദ്യം ഞാന്‍ സ്വയം ചോദിക്കാറുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പ് ടീമിലും അയാള്‍ ഇടം നേടിയിരുന്നു. അതിനുശേഷം അദ്ദേഹത്തെ കളിപ്പിച്ചില്ല. അദ്ദേഹത്തിന്‍റെ ഐപിഎല്‍ റെക്കോര്‍ഡും അത്ര മികച്ചതല്ല.
ഷമിയുടെ കാര്യത്തില്‍ എനിക്ക് വേദനയുണ്ട്. അദ്ദേഹത്തെയോ അക്സറിനെയോ ആയിരുന്നു ടീമിലെടുക്കേണ്ടിയിരുന്നത്. അക്സര്‍ വിന്‍ഡീസില്‍ മികച്ച പ്രകടനം നടത്തി. പക്ഷെ എന്‍റെ കളിക്കാരന്‍ ഷമിയാണ്. ലോകകപ്പ് ടീമിലും അവന് ഇടം നല്‍കണം. കാരണം വിക്കറ്റെടുക്കുന്ന ബൗളര്‍മാരെയാണ് നമുക്കാവശ്യം.രവി ബിഷ്ണോയിയെ ഏഷ്യാ കപ്പ് ടീമിലെടുത്തത് നല്ല കാര്യമാണ്, എന്നാല്‍ ടീം സ്ക്വാഡില്‍ അശ്വിന്‍റെ പേരു കണ്ട് താന്‍ ഞെട്ടിപ്പോയെന്നും കിരണ്‍ മോറെ പറഞ്ഞു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം- Rohit Sharma (Capt ), KL Rahul (VC), Virat Kohli, Suryakumar Yadav, Deepak Hooda, R Pant (wk), Dinesh Karthik (wk), Hardik Pandya, R Jadeja, R Ashwin, Y Chahal, R Bishnoi, Bhuvneshwar Kumar, Arshdeep Singh, Avesh Khan.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!