ഏഷ്യാ കപ്പ് കോലിയുടെ കരിയറില്‍ വലിയ വഴിത്തിരിവാകുന്ന ടൂര്‍ണമെന്‍റാകുമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ, ഏഷ്യാ കപ്പില്‍ കോലി മികച്ച പ്രകടനം പുറത്തെടുക്കുമെന്നു തന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. റണ്‍സടിച്ചില്ലെങ്കില്‍ കോലി വലിയ ബാധ്യതയാകുമെന്ന് പല മുന്‍താരങ്ങളും ഇപ്പോഴെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു.
കറാച്ചി: ഈ മാസം അവസാനം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് വിരാട് കോലിയുടെ കരിയറിലെ വലിയ വഴിത്തിരിവാകുമെന്ന് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. കരിയര്‍ ദീര്‍ഘിപ്പിക്കണമെങ്കില്‍ ഏഷ്യാ കപ്പില്‍ കോലി മികവ് കാട്ടിയെ മതിയാവൂ എന്നും കനേരിയ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഏഷ്യാ കപ്പ് കോലിയുടെ കരിയറില്‍ വലിയ വഴിത്തിരിവാകുന്ന ടൂര്‍ണമെന്‍റാകുമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ, ഏഷ്യാ കപ്പില്‍ കോലി മികച്ച പ്രകടനം പുറത്തെടുക്കുമെന്നു തന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. റണ്‍സടിച്ചില്ലെങ്കില്‍ കോലി വലിയ ബാധ്യതയാകുമെന്ന് പല മുന്‍താരങ്ങളും ഇപ്പോഴെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പില്‍ കോലി കരുതലോടെ കളിക്കേണ്ടിവരും. കാരണം, കോലിയ്ക്ക് പിഴച്ചാല്‍ ശ്രേയസ് അയ്യരെയം സഞ്ജു സാംസണെയും ശുഭ്മാന്‍ ഗില്ലിനെയും പോലുള്ള യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്.
ഐസിസി ടി20 റാങ്കിംഗ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന മത്സരം കളിക്കാതിരുന്ന സൂര്യകുമാറിന് തിരിച്ചടി
ഏഷ്യാ കപ്പില്‍ കോലിയെ ഓപ്പണറാക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം വണ്‍ ഡൗണായി ഇറങ്ങുന്നത് തന്നെയാണ് ടീമിന് നല്ലതെന്നും കനേരിയ പറഞ്ഞു. എങ്കിലും നിലവിലെ ഫോമില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഓപ്പണ്‍ ചെയ്യുകയും കോലി നാലാം നമ്പറില്‍ ഇറങ്ങുകയും ചെയ്യുന്നതാവും ഉചിതമാകുക. മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ കളിക്കുന്നത് ടീമിന് ഗുണകരമാകും. കാരണം, കോലി ക്രീസിലെത്തിയാല്‍ നിലയുറപ്പിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ മികച്ച ഫോമിലുള്ള സൂര്യകുമാര്‍ വണ്‍ ഡൗണായി ഇറങ്ങുകയാവും നല്ലതെന്നും കനേരിയ പറഞ്ഞു.
എല്ലാത്തിനും പരിഹാരമുണ്ടാവും, ടീമിന് ബാധ്യതയാവില്ല! തന്റെ ഫോമിനെ കുറിച്ച് ശിഖര്‍ ധവാന്‍
ഈ മാസം 27ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഇതിനുശേഷം സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇരു ടീമും വീണ്ടും പരസ്പരം ഏറ്റുമുട്ടും.
