'ഇന്ന് ഞാൻ 13 സിക്സർ അടിക്കും, ബാക്കി നിങ്ങൾ നോക്കിക്കോ'; ഡ്രസ്സിങ് റൂമിനെ ഞെട്ടിച്ച വൈഭവിന്‍റെ പ്രവചനത്തെക്കുറിച്ച് സംഗക്കാര

Published : Jun 27, 2026, 06:18 PM IST
Vaibhav Sooryavanshi

Synopsis

ഓപ്പൺ ചെയ്യാൻ ഇറങ്ങും മുൻപ് 15-കാരൻ വൈഭവ് ക്രീസിലേക്ക് നടക്കുകയായിരുന്നു. പോകും മുൻപ് അവൻ എന്നെ നോക്കി ഒന്നു കണ്ണിറുക്കി കാണിച്ചിട്ട് പറഞ്ഞു, കോച്ച്, ഒട്ടും പേടിക്കേണ്ട. കാര്യം കഴിഞ്ഞു.

ലണ്ടൻ: ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയുടെ അസാധാരണമായ ആത്മവിശ്വാസത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ റോയല്‍സ് ഹെഡ് കോച്ച് കുമാര്‍ സംഗക്കാര. ഇംഗ്ലണ്ട്-ന്യൂസിലൻഡ് മൂന്നാം ടെസ്റ്റിനിടെ സ്കൈ സ്പോർട്സ് കമന്‍ററി ബോക്സിൽ വെച്ചാണ് സംഗക്കാര ഐപിഎല്ലിനിടയിൽ രാജസ്ഥാൻ റോയൽസ് ഡഗ് ഔട്ടിൽ നടന്ന ആ സംഭവം വിവരിച്ചത്.

പ്ലേഓഫ് യോഗ്യതയ്ക്ക് രാജസ്ഥാൻ റോയൽസിന് ജയം അനിവാര്യമായ മത്സരമായിരുന്നു അത്. ജയ്‌പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ലക്നൗ സൂപ്പർ ജയന്‍റ്സ് രാജസ്ഥാന് മുന്നിലുയര്‍ത്തിയത് 221 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം. ഡഗ് ഔട്ടിൽ വൻ സമ്മർദ്ദമുള്ള സമയം. എന്നാൽ ഓപ്പൺ ചെയ്യാൻ ഇറങ്ങും മുൻപ് 15-കാരൻ വൈഭവ് ക്രീസിലേക്ക് നടക്കുകയായിരുന്നു. പോകും മുൻപ് അവൻ എന്നെ നോക്കി ഒന്നു കണ്ണിറുക്കി കാണിച്ചിട്ട് പറഞ്ഞു, കോച്ച്, ഒട്ടും പേടിക്കേണ്ട. കാര്യം കഴിഞ്ഞു. അന്ന് ഡ്രസ്സിങ് റൂമിലിരുന്ന സഹതാരങ്ങളായ ഡൊണാവൻ ഫെരേരയോടും ലുവാൻ-ഡ്രെ പ്രിട്ടോറിയസിനോടും വൈഭവ് ഒരു വെല്ലുവിളി നടത്തിയാണ് കളത്തിലേക്ക് പോയത്. അവൻ നേരെ ചെന്ന് അവരോട് പറഞ്ഞു: നിങ്ങൾ രണ്ടുപേരും കേട്ടോ, ഞാൻ ഇന്ന് 13 സിക്സറുകൾ അടിക്കും. അത് കഴിഞ്ഞിട്ട് ബാക്കി ഭാഗം നിങ്ങൾ വന്ന് തീർത്താൽ മതി- സംഗക്കാര ചിരിയോടെ ഓർത്തെടുത്തു.

ആദ്യം സഹതാരങ്ങൾ ഇതൊരു തമാശയായിട്ടാണ് എടുത്തത്. എന്നാൽ കളത്തിൽ ലക്നൗ ബൗളർമാരെ സൂര്യവംശി തല്ലിച്ചതയ്ക്കാൻ തുടങ്ങി. വെറും 38 പന്തിൽ 93 റൺസ് വാരിക്കൂട്ടിയ താരം 10 സിക്സറുകളാണ് പറത്തിയത്. അഞ്ചാമത്തെ സിക്സർ കഴിഞ്ഞപ്പോൾ ഡ്രസ്സിങ് റൂമിലിരുന്നവർ ശരിക്കും കൗണ്ട്ഡൗൺ തുടങ്ങിയിരുന്നെന്നും സംഗക്കാര പറഞ്ഞു. അവന് മുന്നിൽ വലിയ അവസരങ്ങളും പരസ്യ വരുമാനങ്ങളും വരാനിരിക്കുന്നു. എന്നാൽ വൈഭവിന് ക്രിക്കറ്റിനെ ജീവനാണ്. ഈ പ്രശസ്തിയോ പണമോ ഒന്നും അവന്‍റെ തലയ്ക്ക് പിടിക്കില്ല. അവൻ വളരെ വിനയമുള്ള കുട്ടിയാണ്. ക്രിക്കറ്റിന് പുറത്തും അവന് സ്വന്തമായി താൽപര്യങ്ങളുണ്ട്. അവൻ ഇന്ത്യൻ ക്രിക്കറ്റിലും ലോക ക്രിക്കറ്റിലും വലിയൊരു താരമായി മാറും- സംഗക്കാര കൂട്ടിച്ചേർത്തു.

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയാണ് വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചത്. നേരിട്ട പന്തുകളുടെ കണക്കിൽ ടി20 ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 1,000 റൺസ് (440 പന്തിൽ) തികയ്ക്കുന്ന താരമായി വൈഭവ് മാറി. ഒരു ഐപിഎൽ സീസണിലെ പവർപ്ലേ ഓവറുകളിൽ മാത്രം 500 റൺസ് തികയ്ക്കുന്ന ആദ്യ താരം കൂടിയാണ് വൈഭവ്. ഐപിഎല്ലിന് ശേഷം ഇന്ത്യ എ ടീമിനായി ശ്രീലങ്കയിൽ 29 പന്തിൽ 94 റൺസ് അടിച്ച് വൈഭവ് ഫോം തുടർന്നിരുന്നു. നിലവിൽ സീനിയർ ഇന്ത്യൻ ടീമിനൊപ്പം അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിലാണ് ഈ 15-കാരൻ. വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറിയാൽ, രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന സച്ചിൻ ടെൻഡുൽക്കറുടെ 37 വർഷം പഴക്കമുള്ള റെക്കോഡും വൈഭവ് സൂര്യവംശി തകർക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

3 മാറ്റങ്ങൾ ഉറപ്പ്, വൈഭവ് വന്നാൽ പുറത്താകുക സഞ്ജുവോ ഇഷാന്‍ കിഷനോ?, ജീവൻമരണപ്പോരിന് ഇന്ത്യയിറങ്ങുമ്പോൾ വമ്പൻ മാറ്റങ്ങൾ
'അവൻ തൊട്ടുപിന്നാലെയുണ്ട്, ഒരൊറ്റ പിഴവ് മതി' സഞ്ജുവിനും അഭിഷേകിനും മുന്നറിയിപ്പുമായി മഞ്ജരേക്കർ