ഉമ്മകള്‍കൊണ്ട് അച്ഛന്‍റെ മുറിവുണക്കും; പൂജാരയുടെ മകള്‍ അതിഥി

Published : Jan 21, 2021, 07:02 PM ISTUpdated : Jan 21, 2021, 07:04 PM IST
ഉമ്മകള്‍കൊണ്ട് അച്ഛന്‍റെ മുറിവുണക്കും; പൂജാരയുടെ മകള്‍ അതിഥി

Synopsis

ഓസീസ് പര്യടനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോരാൻ വിമാനത്താവളത്തില്‍ ഇരിക്കുമ്പോഴാണ് വീട്ടിലെ കാര്യം പാതി തമാശയായി പൂജാര സഹ താരങ്ങളോട് പറയുന്നത്. തന്‍റെ ശരീരം ലക്ഷ്യമാക്കി പന്ത് വരുന്നത് കണ്ട് മകള്‍ അതിഥി കരഞ്ഞു. കരച്ചില്‍ കൂടുതലായപ്പോള്‍ ടിവിക്ക് മുന്നില്‍നിന്ന് മാറ്റി.

രാജ്കോട്ട്: രണ്ട് മാസം നീണ്ട ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ചേതേശ്വര്‍ പൂജാര വീട്ടിലെത്തുന്നതും കാത്തിരിക്കുകയായിരുന്നു രണ്ട് വയസുകാരിയായ മകള്‍ അതിഥി. ഉമ്മകളിലൂടെ അച്ഛന്‍റെ പരിക്ക് മാറ്റിത്തരാമെന്നാണ് കുഞ്ഞ് അതിഥിയുടെ വാഗ്ദാനം.

ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബേനില്‍ നടന്ന നാലാം ടെസ്റ്റില്‍ മതില്‍ പോലെ ഉറച്ചുനിന്ന പൂജാരയ്ക്ക് നേരെ ബോഡി ലൈനില്‍ പന്തെറിഞ്ഞാണ് ഓസീസ് പേസര്‍മാര്‍ വീഴ്ത്താന്‍ നോക്കിയത്. പ്രത്യേകിച്ച് പാറ്റ് കമ്മിൻസ്. ശരീരത്തിന് നേരെ വന്ന പന്തുകള്‍ പലയിടത്തും പരിക്കിന് കാരണമായി. തലയിലും കൈയിലും വയറിലുമെല്ലാമായി 11 തവണയാണ് രണ്ടാം ഇന്നിംഗ്സില്‍ മാത്രം പൂജാരയുടെ ദേഹത്ത് പന്തു കൊണ്ടത്. എന്നിട്ടും വേദന കടിച്ചമര്‍ത്തി പൂജാര ബാറ്റിംഗ് തുടര്‍ന്നു.

ഓസീസ് പര്യടനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോരാൻ വിമാനത്താവളത്തില്‍ ഇരിക്കുമ്പോഴാണ് വീട്ടിലെ കാര്യം പാതി തമാശയായി പൂജാര സഹ താരങ്ങളോട് പറയുന്നത്. തന്‍റെ ശരീരം ലക്ഷ്യമാക്കി പന്ത് വരുന്നത് കണ്ട് മകള്‍ അതിഥി കരഞ്ഞു. കരച്ചില്‍ കൂടുതലായപ്പോള്‍ ടിവിക്ക് മുന്നില്‍നിന്ന് മാറ്റി.

2020 has been a year of myriad emotions: of uncertainty, concern, safety, patience, resilience...but most of all of...

Posted by Cheteshwar Pujara on Thursday, 31 December 2020

എന്തായാലും അച്ഛന് വേദനിച്ചെന്ന് മനസിലായി. അമ്മയോട് ഇങ്ങനെ പറഞ്ഞത്രെ. "അച്ഛൻ തിരിച്ചുവട്ടെ. വേദനയുണ്ടായ സ്ഥലത്തെല്ലാം ഉമ്മ കൊടുക്കും. ഉമ്മ കൊടുക്കുമ്പോ വേദന പോകുമല്ലോയെന്ന്". ഓസ്ട്രേലിയൻ പര്യടനം പൂര്‍ത്തിയാക്കിയ ചേതേശ്വര്‍ പൂജാര ഇന്ന് ഉച്ചയോടെയാണ് ഗുജറാത്തിലെ വീട്ടിലെത്തിയത്.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ