ഫേവറേറ്റുകള്‍, കറുത്ത കുതിരകള്‍; ലോകകപ്പ് പ്രവചനവുമായി ഇയാന്‍ ചാപ്പല്‍

Published : Apr 15, 2019, 10:21 AM ISTUpdated : Apr 15, 2019, 10:23 AM IST
ഫേവറേറ്റുകള്‍, കറുത്ത കുതിരകള്‍; ലോകകപ്പ് പ്രവചനവുമായി ഇയാന്‍ ചാപ്പല്‍

Synopsis

ഏകദിന ലോകകപ്പിലെ ഫേവറേറ്റുകളെയും കറുത്ത കുതിരകളെയും പ്രവചിച്ച് ഓസീസ് ഇതിഹാസം.  

സിഡ്‌നി: ഏകദിന ലോകകപ്പ് ഫേവറേറ്റുകളെ പ്രവചിച്ച് മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പല്‍. ആതിഥേയരായ ഇംഗ്ലണ്ടും, ഇന്ത്യയും ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയുമാണ് ലോകകപ്പ് കിരീടമുയര്‍ത്താന്‍ സാധ്യതയുള്ള അഞ്ച് ടീമുകള്‍. പ്രവചനാതീതമായ വിന്‍ഡീസും പാക്കിസ്ഥാനുമായിരിക്കും കറുത്ത കുതിരകളെന്നും ഇതിഹാസ താരം പറഞ്ഞു. 

ഇംഗ്ലണ്ടിലെ ബൗളിംഗിനെ തുണയ്ക്കുന്ന സാഹചര്യങ്ങളില്‍ മികച്ച ബൗളിംഗ് നിരയുള്ള ടീമുകള്‍ മുന്‍തൂക്കം നേടും. ബാറ്റിംഗ് വെല്ലുവിളിയാവുമെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു. ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായി മെയ് 30 മുതലാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പിനുള്ള ടീമുകളെ ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും ഇതിനകം പ്രഖ്യാപിച്ചു. ഇന്ത്യ സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഖുഷി ഛില്ലാറിന് സെഞ്ചുറി, അണ്ടർ 15 വനിതാ ഏകദിന ടൂർണമെന്‍റിൽ കേരളത്തെ തകര്‍ത്ത് ഹരിയാന
ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ശുഭ്മാന്‍ ഗില്‍