സൂര്യകുമാര്‍ യാദവ് ക്യാപ്റ്റൻ, നാല് ഇന്ത്യൻ താരങ്ങളും ടീമില്‍; 2023ലെ ടി20 ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Published : Jan 22, 2024, 03:38 PM IST
സൂര്യകുമാര്‍ യാദവ് ക്യാപ്റ്റൻ, നാല് ഇന്ത്യൻ താരങ്ങളും ടീമില്‍; 2023ലെ ടി20 ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Synopsis

കഴിഞ്ഞ വര്‍ഷം 18 ടി20 മത്സരങ്ങളില്‍ നിന്ന് 733 റണ്‍സടിച്ച സൂര്യകുമാര്‍ യാദവ് ഐസിസി അംഗരാജ്യങ്ങളില്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു.

ദുബായ്: 2023ലെ  ടി20 ടീമിനെ പ്രഖ്യാപിച്ച് ഐസിസി. നാല് ഇന്ത്യൻ താരങ്ങള്‍ ഇടം പിടിച്ച ഐസിസിയുടെ ടി20 ടീമിന്‍റെ നായകനാകുന്നത് ഇന്ത്യൻ താരം സൂര്യകുമാര്‍ യാദവാണ്. രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍ എന്നിവരാണ് സൂര്യകുമാര്‍ യാദവിന് പുറമെ ഐസിസി ടി20 ടീമില്‍ ഇടം നേടിയ ഇന്ത്യൻ താരങ്ങള്‍.

കഴിഞ്ഞ വര്‍ഷം 18 ടി20 മത്സരങ്ങളില്‍ നിന്ന് 733 റണ്‍സടിച്ച സൂര്യകുമാര്‍ യാദവ് ഐസിസി അംഗരാജ്യങ്ങളില്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു. രണ്ട് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 15 മത്സരങ്ങളില്‍ 430 റണ്‍സടിച്ച യശസ്വി ജയ്സ്വാള്‍, 21 മത്സരങ്ങളില്‍ 26 വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗ്, ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ രവി ബിഷ്ണോയ് എന്നിവരാണ് ഐസിസി ടീമിലെത്തി മറ്റ് ഇന്ത്യൻ താരങ്ങള്‍.

രഞ്ജിയില്‍ മുംബൈയോടേറ്റ കനത്ത തോല്‍വി, സഞ്ജുവിന് ഇരട്ടപ്രഹരം; ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കണം

നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഫില്‍ സാള്‍ട്ട് മാത്രമാണ് ടി20 ടീമിലെത്തിയത്. വിന്‍ഡീസ് താരം നിക്കോളാസ് പുരാന്‍, ന്യൂസിലന്‍ഡിന്‍റെ മാര്‍ക്ക് ചാപ്‌മാന്‍ തുടങ്ങിയവരും ഐസിസി ട20 ടീമിലെത്തി. ഉഗാണ്ട താരം അല്‍പേഷ് രാംജാനി, അയര്‍ലന്‍‍ഡിന്‍റെ മാര്‍ക് അഡയര്‍, സിംബാബ്‌വെ താരങ്ങളായ സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് ഗരാവ എന്നിവരും ഐസിസി ടീമിലുണ്ട്.

ഐ സി സി തെരഞ്ഞെടുത്ത 2023ലെ ടി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഫിൽ സാൾട്ട്, നിക്കോളാസ് പൂരൻ, മാർക്ക് ചാപ്മാൻ, സിക്കന്ദർ റാസ, അൽപേഷ് രാംജാനി, മാർക്ക് അഡൈർ, രവി ബിഷ്‌ണോയ്, റിച്ചാർഡ് നഗാരവ, അർഷ്ദീപ് സിങ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഡ്‌‌ലെയ്ഡിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച, ഒറ്റക്ക് പൊരുതി ബെന്‍ സ്റ്റോക്സ്, കൂറ്റന്‍ ലീഡിനായി ഓസീസ്
ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര