Latest Videos

ഐസിസി ഏകദിന ടീമിന്‍റെ നായകനായി ബാബര്‍, കോലിയും രോഹിത്തുമില്ല; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

By Web TeamFirst Published Jan 24, 2023, 1:33 PM IST
Highlights

ടി20 ടീമില്‍ ഇടം നേടിയ സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ ഏകദിന ടീമിലും ഇടം നേടി. ബംഗ്ലാദേശിന്‍റെ മെഹ്ദി ഹസന്‍, വിന്‍ഡീസിന്‍റെ അല്‍സാരി ജോസഫ്, ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ട്, ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ എന്നിവരാണ് ഐസിസി ഏകദിന ടീമിലിടം നേടിയ മറ്റ് താരങ്ങള്‍.

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം നായകനാകുന്ന ടീമില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും ഇടമില്ല.  ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങളാണ് ഐസിസി ഏകദിന ടീമില്‍ ഇടം നേടിയത്.

കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ തിളങ്ങിയ ബാറ്റര്‍ ശ്രേയസ് അയ്യരും പേസര്‍ മുഹമ്മദ് സിറാജുമാണ് ഐസിസി ഏകദിന ടീമിലെത്തിയ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. ബാബര്‍ അസമിനൊപ്പം ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് ആണ് ടീമിന്‍റെ ഓപ്പണര്‍. വെസ്റ്റ് ഇന്‍ഡീസ് താരം ഷായ് ഹോപ് ആണ് മൂന്നാം നമ്പറില്‍. വിക്കറ്റ് കീപ്പറായി ന്യൂസിലന്‍ഡിന്‍റെ ടോം ലാഥം ടീമിലിടം നേടി.

🌟 Unveiling the ICC Men's ODI Team of the Year 2022 🌟

Does your favourite player make the XI? | Details 👇

— ICC (@ICC)

ടി20 ടീമില്‍ ഇടം നേടിയ സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ ഏകദിന ടീമിലും ഇടം നേടി. ബംഗ്ലാദേശിന്‍റെ മെഹ്ദി ഹസന്‍, വിന്‍ഡീസിന്‍റെ അല്‍സാരി ജോസഫ്, ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ട്, ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ എന്നിവരാണ് ഐസിസി ഏകദിന ടീമിലിടം നേടിയ മറ്റ് താരങ്ങള്‍.

മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ടോസ്; ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി കളിച്ച 17 മത്സരങ്ങളില്‍ 55.69 ശരാശരിയില്‍ 724 റണ്‍സടിച്ചാണ് ശ്രേയസ് ഐസിസി ടീമിലെത്തിയത്. ഒരു സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയും ശ്രേയസ് നേടി. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി 15 മത്സരങ്ങളില്‍ 23.50 ശരാശരിയിും 4.62 ഇക്കോണമിയിലും 24 വിക്കറ്റുകള്‍ നേടിയാണ് സിറാജ് ഐസിസി ടീമിലിടം നേടിയത്.

click me!