Asianet News MalayalamAsianet News Malayalam

മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ടോസ്; ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം

ന്യൂസിലന്‍ഡ് നിരയില്‍ ഹെന്റി ഷിപ്‌ലിക്ക് ജേക്കബ് ഡഫി ടീമിലെത്തി. ഇന്ത്യ രണ്ട് മാറ്റം വരുത്തി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക്കും യൂസ്‌വേന്ദ്ര ചാഹലും ടീമിലെത്തി.

New Zealand won the toss against India in third and final odi
Author
First Published Jan 24, 2023, 1:10 PM IST

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ന്യൂസിലന്‍ഡ് ആവട്ടെ ആശ്വാസജയവും ലക്ഷ്യമിടുന്നു. മത്സരത്തിന് വലിയ പ്രാധാന്യം ഇല്ലാത്തതുകൊണ്ടുതന്നെ മാറ്റങ്ങളുമായിട്ടാണ് ഇരുടീമകളും ഇറങ്ങിയത്. 

ന്യൂസിലന്‍ഡ് നിരയില്‍ ഹെന്റി ഷിപ്‌ലിക്ക് ജേക്കബ് ഡഫി ടീമിലെത്തി. ഇന്ത്യ രണ്ട് മാറ്റം വരുത്തി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക്കും യൂസ്‌വേന്ദ്ര ചാഹലും ടീമിലെത്തി. ഷാര്‍ദൂലും ഉമ്രാനുമാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും സഹായിക്കാനെത്തും. മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍.

ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വെ, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്‌നര്‍.

ചില റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. അതില്‍ പ്രധാനി വിരാട് കോലി തന്നെയാണ്. ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളും സെഞ്ചുറികളും നേടുന്ന കാര്യത്തില്‍ സച്ചിനെ മറികടക്കാനുള്ള അവസരം വിരാട് കോലിക്കുണ്ട്. ന്യൂസിലന്‍ഡിനെതിരെ അഞ്ച് ഏകദിന സെഞ്ചുറികള്‍ സച്ചിനും കോലിക്കുമുണ്ട്. ഇന്ന് ഒരു സെഞ്ചുറി നേടിയാല്‍ സച്ചിനെ മറികടക്കാന്‍ കോലിക്കാവും. 

അതോടൈാപ്പം ആറ് സെഞ്ചുറികള്‍ നേടിയ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനൊപ്പം എത്തുകയും ചെയ്യാം. അര്‍ധ സെഞ്ചുറികളുടെ കാര്യമെടുത്താല്‍ സച്ചിനും കോലിയും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. ഇരുവര്‍ക്കും കിവീസിനെതിരെ 13 ഫിഫ്റ്റികള്‍ വീതമാണുള്ളത്. 10 റണ്‍സ് കൂടി നേടിയാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് 500 റണ്‍സ് പൂര്‍ത്തിയാക്കാം. ഇപ്പോള്‍ 10 ഏകദിന ഇന്നിംഗ്‌സുകളില്‍ 490 റണ്‍സാണ് കിഷന്റെ സമ്പാദ്യം.
 

വിരാട് കോലി, ഇഷാന്‍ കിഷന്‍..! മൂന്നാം ഏകദിനത്തിന് മുമ്പ് ഇന്ത്യന്‍ താരങ്ങളെ കാത്ത് റെക്കോര്‍ഡുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios