ഒറ്റ ഇന്ത്യൻ താരത്തിന് പോലും ഇടമില്ല; ഐസിസിയുടെ ഒക്ടോബറിലെ താരമാകാൻ 3 ബൗളർമാര്‍

Published : Nov 05, 2024, 06:22 PM ISTUpdated : Nov 05, 2024, 06:29 PM IST
ഒറ്റ ഇന്ത്യൻ താരത്തിന് പോലും ഇടമില്ല; ഐസിസിയുടെ ഒക്ടോബറിലെ താരമാകാൻ 3 ബൗളർമാര്‍

Synopsis

ഐസിസിയുടെ ഒക്ടോബറിലെ താരമാകാനുള്ള ചുരുക്കപ്പട്ടികയില്‍ മൂന്ന് ബൗളര്‍മാര്‍. ഇന്ത്യൻ താരങ്ങളാരുമില്ല.

ദുബായ്: ഒക്ടോബറിലെ ഐസിസി താരത്തെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിച്ചെങ്കിലും ഒറ്റ ഇന്ത്യൻ താരം പോലും പട്ടികയിലില്ല. പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 13 വിക്കറ്റുകളുമായി ഇന്ത്യയെ തകര്‍ത്ത ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്‍റ്നര്‍ പട്ടികയില്‍ ഇടം നേടി. പൂനെ ടെസ്റ്റില്‍ 157 റണ്‍സ് വഴങ്ങി 13 വിക്കറ്റെടുത്ത സാന്‍റ്നറുടെ ബൗളിംഗ് മികവിലാണ് ന്യൂസിലന്‍ഡ് ഇന്ത്യയിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ സ്പിന്നര്‍ നോമാന്‍ അലിയാണ് പട്ടികയില്‍ ഇടം നേടിയ രണ്ടാമത്തെ താരം. ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റില്‍ നിന്നായി 20 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് നോമാൻ അലിക്ക് പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നല്‍കിയത്. നോമാന്‍ അലിയുടെ ബൗളിംഗ് മികവ് ഇംഗ്ലണ്ടിനെതിരെ നാട്ടിൽ ടെസ്റ്റ് പരമ്പര നേടാന്‍ പാകിസ്ഥാനെ സഹായിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ നാട്ടില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്നത്. സാജിദ് ഖാനൊപ്പം ബൗളിംഗിലും ബാറ്റിംഗിലും നോമാന്‍ അലി തിളങ്ങിയിരുന്നു.

ടീമിലെ നമ്പർ വണ്‍ അവൻ തന്നെ; സഞ്ജുവിനെ നിലനിര്‍ത്താൻ ആലോചിക്കേണ്ട കാര്യമേയില്ലെന്ന് രാഹുല്‍ ദ്രാവിഡ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മൂന്നാമത്തെ താരം.  ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് ടെസ്റ്റില്‍ നിന്ന് 14 വിക്കറ്റാണ് റബാഡ എറിഞ്ഞിട്ടത്. ആദ്യ ടെസ്റ്റില്‍ 72 റണ്‍സ് വഴങ്ങി റബാഡ ഒമ്പത് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുമെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, സഞ്ജുവിനും ഗില്ലിനും വെല്ലുവിളിയായി ഓപ്പണര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനും പരിഗണനയില്‍
അഹമ്മദാബാദ് അവസാന അവസരം! സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടാകുമോ?