രഞ്ജി ട്രോഫി ഫൈനല്‍: ബംഗാള്‍ 174ല്‍ പുറത്ത്; മോശമല്ലാത്ത തുടക്കവുമായി സൗരാഷ്‌ട്ര

Published : Feb 16, 2023, 05:07 PM ISTUpdated : Feb 16, 2023, 05:11 PM IST
രഞ്ജി ട്രോഫി ഫൈനല്‍: ബംഗാള്‍ 174ല്‍ പുറത്ത്; മോശമല്ലാത്ത തുടക്കവുമായി സൗരാഷ്‌ട്ര

Synopsis

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ബംഗാള്‍ 54.1 ഓവറില്‍ 174 റണ്‍സില്‍ പുറത്തായിരുന്നു

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ സൗരാഷ്‌ട്ര പൊരുതുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ബംഗാള്‍ 174 റണ്‍സില്‍ പുറത്തായപ്പോള്‍ സൗരാഷ്‌ട്രയുടെ മറുപടി ബാറ്റിംഗ് ഒന്നാംദിനം സ്റ്റംപ് എടുത്തപ്പോള്‍ 17 ഓവറില്‍ രണ്ട് വിക്കറ്റിന് 81 റണ്‍സെന്ന നിലയിലാണ്. ബംഗാള്‍ സ്കോറിനേക്കാള്‍ 93 റണ്‍സ് പിന്നിലാണ് സൗരാഷ്‌ട്ര. ഹാര്‍വിക് ദേശായിയും(51 പന്തില്‍ 38*), നൈറ്റ് വാച്ച്‌മാന്‍ ചേതന്‍ സക്കരിയയുമാണ്(9 പന്തില്‍ 2*) ക്രീസില്‍. ഓപ്പണര്‍ ജയ് ഗോഹില്‍(10 പന്തില്‍ 6), മൂന്നാമന്‍ വിശ്വരാജ് ജഡേജ(36 പന്തില്‍ 25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് അവസാന സെഷനില്‍ വീണത്. 

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ബംഗാള്‍ 54.1 ഓവറില്‍ 174 റണ്‍സില്‍ പുറത്തായിരുന്നു. നാല് ബംഗാള്‍ താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 112 പന്തില്‍ 69 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ഷഹ്‌ബാസ് അഹമ്മദാണ് ബംഗാളിന്‍റെ ടോപ് സ്കോറര്‍. വിക്കറ്റ് കീപ്പര്‍ അഭിഷേക് പോരെലും(98 പന്തില്‍ 50) അര്‍ധ സെഞ്ചുറി നേടി. ആകാശ് ഘട്ടക് 17 ഉം അനുസ്‌ത്യൂപ് മജുംദാര്‍ 16 ഉം റണ്‍സെടുത്ത് പുറത്തായി. നായകന്‍ മനോജ് തിവാരി ഏഴിനും ഓപ്പണര്‍മാരായ സുമന്ദ ഗുപ്‌ത ഒന്നിനും അഭിമന്യൂ ഈശ്വരന്‍ പൂജ്യത്തിനും പുറത്തായി. സുദീപ് ഖരാമി(0), ആകാശ് ദീപ്(4), മുകേഷ് കുമാര്‍(1), ഇഷാന്‍ പേരെല്‍() എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. 

സൗരാഷ്‌ട്ര നായകനും പേസറുമായ ജയ്‌ദേവ് ഉനദ്‌കട്ടും ചേതന്‍ സക്കരിയയും മൂന്ന് വീതവും ചിരാഗ് ജാനിയും ധര്‍മ്മേന്ദ്ര സിംഗ് ജഡേജയും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിലുണ്ടായിരുന്നെങ്കിലും രഞ്ജി ഫൈനല്‍ കളിക്കാന്‍ ഉനദ്‌കട്ടിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് ശേഷമാണ് താരത്തിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം. 

സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതിന് പൃഥ്വി ഷായ്ക്ക് നേരെ ആക്രമണം, സുഹൃത്തിന്‍റെ കാര്‍ അടിച്ചുതകര്‍ത്തു

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്