ടെസ്റ്റില്‍ രാജാവ് സ്റ്റീവ് സ്‌മിത്ത്, ടി20യില്‍ റാഷിദ് ഖാന്‍!

Published : Dec 28, 2020, 02:40 PM ISTUpdated : Dec 28, 2020, 02:43 PM IST
ടെസ്റ്റില്‍ രാജാവ് സ്റ്റീവ് സ്‌മിത്ത്, ടി20യില്‍ റാഷിദ് ഖാന്‍!

Synopsis

വിരാട് കോലി ഉള്‍പ്പടെയുള്ള വമ്പന്‍ താരങ്ങളെ മറികടന്നാണ് സ്‌മിത്തിന്‍റെ നേട്ടം.

ദുബായ്: ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച പുരുഷ ടെസ്റ്റ് ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്തിന്. പുരുഷന്‍മാരില്‍ മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരം അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍ സ്വന്തമാക്കി. 

വിരാട് കോലി ഉള്‍പ്പടെയുള്ള വമ്പന്‍ താരങ്ങളെ മറികടന്നാണ് സ്‌മിത്തിന്‍റെ നേട്ടം. അവാര്‍ഡ് നിര്‍ണയ കാലയളവില്‍ 65.79 ശരാശരിയില്‍ 7040 റണ്‍സ് സ്‌മിത്ത് അടിച്ചുകൂട്ടിയിരുന്നു. അമ്പതിലധികം ശരാശരിയുള്ള താരങ്ങളിലും നിലവിലെ ടെസ്റ്റ് റാങ്കിംഗിലും തലപ്പത്താണ് സ്‌മിത്ത്. 26 സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളുമാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ സ്‌മിത്തിന്‍റെ സമ്പാദ്യം.  

അതേസമയം കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റുകള്‍ നേടിയതാണ് റാഷിദ് ഖാനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 89 വിക്കറ്റുകള്‍ റാഷിദ് കവര്‍ന്നപ്പോള്‍ മൂന്ന് നാല് വിക്കറ്റ് നേട്ടവും രണ്ട് അഞ്ച് വിക്കറ്റ് നേട്ടവുമുണ്ടായിരുന്നു. 12.62 മാത്രമാണ് ശരാശരി എന്നതും റാഷിദ് ഖാന് അനുകൂല ഘടകമായി. 

പുരുഷ ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് നായകന്‍ വിരാട് കോലിയും ഓപ്പണര്‍ രോഹിത് ശര്‍മ്മയുമായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയില്‍, ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ശ്രീലങ്കയുടെ ലസിത് മലിംഗ, ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ എന്നിവരോടും മത്സരിച്ചാണ് റാഷിദ് ഖാന്‍റെ നേട്ടം. 

ധോണിയും രോഹിത്തും ഭീഷണിയുയര്‍ത്തിയില്ല; കോലി പതിറ്റാണ്ടിലെ മികച്ച ഏകദിന താരം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍