ICC Awards 2021 : റൂട്ടിന്‍റെ തട്ട് താണുതന്നെ, ഐസിസിയുടെ 2021ലെ മികച്ച പുരുഷ ടെസ്റ്റ് താരം; ഏകദിനത്തില്‍ അസം

Published : Jan 24, 2022, 04:40 PM ISTUpdated : Jan 24, 2022, 04:52 PM IST
ICC Awards 2021 : റൂട്ടിന്‍റെ തട്ട് താണുതന്നെ, ഐസിസിയുടെ 2021ലെ മികച്ച പുരുഷ ടെസ്റ്റ് താരം; ഏകദിനത്തില്‍ അസം

Synopsis

ഇംഗ്ലണ്ടില്‍ മാത്രമല്ല, ഏഷ്യയിലും വിസ്‌മയ റണ്‍ കൊയ്‌ത്താണ് പോയ വര്‍ഷം ജോ റൂട്ട് കാഴ്‌ചവെച്ചത്

ദുബായ്: ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് (Joe Root) ഐസിസിയുടെ 2021ലെ മികച്ച പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ (ICC Men's Test Cricketer of the Year 2021)
. വിസ്‌മയ റണ്‍വേട്ടയോടെ എതിരാളികളെ പിന്നിലാക്കുകയായിരുന്നു റൂട്ട്. 2021ല്‍ ടെസ്റ്റില്‍ 15 മത്സരങ്ങളില്‍ നിന്ന് ആറ് സെഞ്ചുറികള്‍ ഉള്‍പ്പടെ 1708 റണ്‍സാണ് റൂട്ട് അടിച്ചുകൂട്ടിയത്. ടെസ്റ്റില്‍ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സും പാകിസ്ഥാന്‍ മുഹമ്മദ് യൂസഫും മാത്രമാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മുമ്പ് 1700 റണ്‍സിലേറെ നേടിയ താരങ്ങള്‍. 

ഇംഗ്ലണ്ടില്‍ മാത്രമല്ല, ഏഷ്യയിലും വിസ്‌മയ റണ്‍ കൊയ്‌ത്താണ് പോയ വര്‍ഷം ജോ റൂട്ട് കാഴ്‌ചവെച്ചത്. ഗോളില്‍ ലങ്കയ്‌ക്കെതിരെയും ഇന്ത്യക്കെതിരെ ചെന്നൈയിലും ലോര്‍ഡ്‌സിലും റൂട്ടിന്‍റെ ബാറ്റിംഗ് മികവ് ക്രിക്കറ്റ് ലോകം കണ്ടു. അഹമ്മദാബാദിലെ അഞ്ച് വിക്കറ്റ് നേട്ടമടക്കം 14 വിക്കറ്റും 2021ല്‍ ടെസ്റ്റില്‍ റൂട്ടിനുണ്ട്. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണ്‍, ലങ്കയുടെ ദിമുത് കരുണരത്‌നെ, ഇന്ത്യന്‍ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ എന്നിവരെ പിന്തള്ളിയാണ് റൂട്ടിന്‍റെ പുരസ്‌കാര നേട്ടം.  

അതേസമയം ഏകദിനത്തില്‍ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തില്‍ പാക് നായകന്‍ ബാബര്‍ അസമിന് വെല്ലുവിളികളുണ്ടായില്ല. ആറ് ഏകദിനങ്ങളില്‍ രണ്ട് ശതകങ്ങള്‍ ഉള്‍പ്പടെ 67.50 ശരാശരിയില്‍ 405 റണ്‍സ് ബാബ‍ര്‍ നേടിയിരുന്നു. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍, ദക്ഷിണാഫ്രിക്കയുടെ ജനെമന്‍ മലന്‍, അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റിര്‍ലിംഗ് എന്നിവരെ പിന്തള്ളിയാണ് ബാബര്‍ അസം പോയ വര്‍ഷത്തെ മികച്ച ഏകദിന താരമായത്. ഇവരില്‍ ജനെമന്‍ മലന്‍ ഐസിസിയുടെ 2021ലെ പുരുഷ എമേര്‍ജിംഗ് താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  

ICC Awards 2021 : സ്‌മൃതി മന്ഥാന 2021ലെ മികച്ച വനിതാ താരം; പുരുഷന്‍മാരില്‍ ഷഹീന്‍ അഫ്രീദി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ ലേലത്തില്‍ ലോട്ടറി അടിച്ചു, ഹണിമൂണ്‍ മാറ്റിവെച്ച് ടൂര്‍ണമെന്‍റില്‍ ലക്നൗവിനായി കളിക്കാന്‍ ഓസീസ് താരം
അണ്ടര്‍ 19 ഏഷ്യാ കപ്പ്, ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടത്തിൽ വില്ലനായി മഴ, മത്സരം ഉപേക്ഷിച്ചാല്‍ ഫൈനലിലെത്തുക ഈ ടീം