SA vs IND : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സമ്പൂര്‍ണ പരാജയം; നാണക്കേടിന്റെ കുഴിയില്‍ ടീം ഇന്ത്യ

By Web TeamFirst Published Jan 24, 2022, 2:04 PM IST
Highlights

2020ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് അവസാനം സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത്. അന്ന് വിരാട് കോലിക്ക് കീഴില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര തോറ്റു. 1997ല്‍ ശ്രീലങ്കയ്‌ക്കെതിരേയും ഇതുതന്നെയായിരുന്നു അവസ്ഥ.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) അവസാന ഏകദിനത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ (Team India) തോല്‍വി. ഇതോടെ പരമ്പരയില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ടു. മൂന്നോ അതില്‍ കൂടുതല്‍ മത്സരങ്ങളോ ഉള്ള ഏകദിന പരമ്പരയില്‍ അഞ്ചാം തവണയാണ് ഇന്ത്യ വൈറ്റ്‌വാഷ് ചെയ്യപ്പെടുന്നത്.

2020ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് അവസാനം സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത്. അന്ന് വിരാട് കോലിക്ക് കീഴില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര തോറ്റു. 1997ല്‍ ശ്രീലങ്കയ്‌ക്കെതിരേയും ഇതുതന്നെയായിരുന്നു അവസ്ഥ. 1989 വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് മത്സരളുടെ  ഏകദിന പരമ്പരയിലും ഇന്ത്യന്‍ പരാജയപ്പെട്ടു. 1983ലും വിന്‍ഡീസിനെതിരെ ഇത്തരത്തില്‍ തോല്‍ക്കുകയുണ്ടായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം തവണയാണ് ഇന്ത്യ പത്തോ അതില്‍ കുറഞ്ഞതോ ആയ റണ്‍സുകള്‍ക്ക് തോല്‍ക്കുന്നത്. കേപ്ടൗണില്‍ നാല് റണ്‍സിനായിരുന്നു തോല്‍വി. 2015ല്‍ കാണ്‍പൂരില്‍ അഞ്ച് റണ്‍സിനും പരാജയപ്പെട്ടു. 2000ത്തില്‍ നാഗ്പൂരില്‍ 10 റണ്‍സിനും ടീം ഇന്ത്യ തോറ്റിരുന്നു.

നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് നഷ്ടമായിരുന്നു. 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടാം ടെസ്റ്റിലും ഏകദിന പരമ്പരയിലും കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചിരുന്നത്. നയിച്ച നാല് മത്സരങ്ങളിലും രാഹുല്‍ പരാജയം ഏറ്റുവാങ്ങി.

click me!