ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; ഇന്ത്യ-പാക് ത്രില്ലര്‍ ഉച്ചയ്ക്ക്, കണ്ണുകള്‍ കിംഗ് കോലിയില്‍

Published : Feb 23, 2025, 10:28 AM ISTUpdated : Feb 23, 2025, 10:32 AM IST
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; ഇന്ത്യ-പാക് ത്രില്ലര്‍ ഉച്ചയ്ക്ക്, കണ്ണുകള്‍ കിംഗ് കോലിയില്‍

Synopsis

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ആരാധകര്‍ നിമിഷങ്ങളെണ്ണി കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം, അപ്‌ഡേറ്റുകള്‍ അറിയാം

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാൻ സൂപ്പര്‍ പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വമ്പൻ പോരാട്ടത്തിന് തുടക്കമാവുക. ഇന്നലത്തെ ഇംഗ്ലണ്ട്-ഓസീസ് ത്രില്ലര്‍ പോലെ അതിസുന്ദരമായ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിജയ പ്രതീക്ഷയിലാവും രോഹിത് ശര്‍മ്മയും സംഘവും കളത്തിലിറങ്ങുക. 

സമ്മര്‍ദം പാകിസ്ഥാന്‍ ടീമിന്

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപിക്കുന്നതാണ് യഥാർഥ വെല്ലുവിളിയെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്‍റെ വാക്കുകളിലുണ്ട് ഇന്നത്തെ പോരാട്ടത്തിന്‍റെ ചൂടും ചൂരും. രോഹിത് ശർമ്മയെയും സംഘത്തേയും നേരിടാനിറങ്ങുമ്പോൾ സമ്മർദം കൂടുതൽ മുഹമ്മദ് റിസ്‌വാന്‍ നയിക്കുന്ന പാകിസ്ഥാന് ടീമിനാണ്. ന്യൂസിലൻഡിനോട് തോറ്റ പാകിസ്ഥാന് സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്കെതിരെ ജയം അനിവാര്യം. ഇന്ത്യയോടും മുട്ടുകുത്തിയാൽ 29 വർഷത്തിനിടെ ആദ്യമായി ഐസിസി ടൂർണമെന്‍റിന് വേദിയാവുന്ന പാകിസ്ഥാന് കാഴ്ചക്കാരുടെ റോളിലേക്ക് മാറേണ്ടിവരും. 

ബംഗ്ലാദേശിനെ തോൽപിച്ച ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. നായകന്‍ രോഹിത് ശർമ്മയും കിംഗ് വിരാട് കോലിയും കൂടി യഥാർഥ ഫോമിലേക്ക് എത്തിയാൽ ടീം ഇന്ത്യയുടെ സ്കോർ ബോർഡ് സുരക്ഷിതമാവും. ഐസിസി ടൂർണമെന്‍റുകളിലെ മുഹമ്മദ് ഷമിയുടെ വിക്കറ്റ് വേട്ടയും പ്രതീക്ഷ കൂട്ടുന്നു. മധ്യ ഓവറുകളിൽ ബൗളിംഗ് മൂർച്ച കുറയുന്നത് പരിഹരിക്കണം ടീം ഇന്ത്യക്ക്. അതേസമയം പരിക്കേറ്റ് പുറത്തായ ഫഖർ സമാന് പകരം പാക് നിരയില്‍ ഇമാമുൽ ഹഖ് ടീമിലെത്തും. ബാബർ അസം, സൗദ് ഷക്കീൽ മുഹമ്മദ് റിസ്‌വാൻ, സൽമാൻ ആഘ എന്നിവർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിൽ പാകിസ്ഥാന് കാര്യങ്ങൾ കടുപ്പമാവും.

പ്രത്യേക പരിശീലനവുമായി കോലി

ദുബായിലെ വേഗം കുറഞ്ഞ വിക്കറ്റിൽ സ്പിൻ ബൗളർമാർ കളിയുടെ ഗതിനിശ്ചയിക്കും. ഇത് മുന്നിൽ കണ്ടാണ് വിരാട് കോലി ഇന്നലെ മണിക്കൂറുകളോളം നെറ്റ്സിൽ സ്പിൻ ബൗളർമാരെ നേരിട്ടത്. മധ്യ ഓവറുകളിലെ ബാറ്റിംഗും ബൗളിംഗും നിർണായകമാവും. പാകിസ്ഥാനെതിരെ അവസാനം കളിച്ച പതിനൊന്ന് ഏകദിനത്തിൽ ഒൻപതിലും ജയം ഇന്ത്യക്കായിരുന്നു. എന്നാൽ ചാമ്പ്യൻസ് ട്രോഫിയിലെ നേർക്കുനേർ കണക്കിൽ നേരിയ മുൻതൂക്കം പാകിസ്ഥാനുണ്ട്. അഞ്ച് കളിയിൽ 2017ലെ ഫൈനൽ ഉൾപ്പടെ പാകിസ്ഥാന്‍ മൂന്ന് വട്ടം ജയിച്ചു.

Read more: ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മഴ വില്ലനാകുമോ? ദുബായില്‍ നിന്നുള്ള കാലാവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ, സാധ്യതാ ഇലവന്‍
'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍