Latest Videos

ഐസിസി ടി20 റാങ്കിംഗ്: മലാന് മുന്നില്‍ അസം വീണു, രാഹുലിനും നഷ്ടം

By Web TeamFirst Published Sep 9, 2020, 2:00 PM IST
Highlights

നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് മലാന്‍ ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. അതേസമയം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍ നാലാം സ്ഥാനത്തേക്ക് വീണു.

ദുബായ്: ഐസിസിയുടെ പുതിയ ടി20 റാങ്കിംഗില്‍ ഇംഗ്ലണ്ടിന്റെ പുത്തന്‍താരം ഡേവിഡ് മലാന്‍ ഒന്നാമത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മലാന്‍ ഒന്നാമതെത്തിയത്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് മലാന്‍ ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. അതേസമയം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍ നാലാം സ്ഥാനത്തേക്ക് വീണു. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് മൂന്നാം സ്ഥാനം നിലനിര്‍ത്തി. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് മലാന് ഒന്നാം സ്ഥാനം സമ്മാനിച്ചത്. എന്നാല്‍ മോശം പ്രകടനം പുറത്തെടുത്ത ഓയിന്‍ മോര്‍ഗന് പത്താം സ്ഥാനത്തേക്ക് വീണു. മൂന്ന് സ്ഥാനങ്ങളാണ് മോര്‍ഗന്‌ നഷ്ടമായത്. മോര്‍ഗന്‍ വീണതോടെ പത്താമതുണ്ടായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒമ്പതാമതായി. ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ടി20 പരമ്പര അവസാനിച്ചതോടെയാണ് ഐസിസി പുതിയ റാങ്കിംഗ് പട്ടിക പുറത്തുവിട്ടത്. പരമ്പര 2-1ന് ഇംഗ്ലണ്ട് നേടിയിരുന്നു. 

റാങ്കിംഗ് പട്ടിക ചുവടെ. റേറ്റിങ് പോയന്റ് ബ്രാക്കറ്റില്‍

ഡേവിഡ് മലാന്‍ (877)
ബാബര്‍ അസം (869)
ആരോണ്‍ ഫിഞ്ച് (835)
കെ എല്‍ രാഹുല്‍ (824)
കോളിന്‍ മണ്‍റോ (785)
ഗ്ലെന്‍ മാക്‌സ്‌വെല്‍ (696)
ഹസ്രത്തുള്ള സസൈ (676)
എവിന്‍ ലൂയിസ് (674)
വിരാട് കോലി (673)
ഓയിന്‍ മോര്‍ഗന്‍ (671)

ടീം റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയാണ് ഒന്നാമത്. ബൗളര്‍മാരില്‍ അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍മാരില്‍ അഫ്ഗാന്റെ തന്നെ മുഹമ്മദ് നബിയാണ് ഒന്നാമത്.

click me!