ബംഗ്ലാദേശ് ക്രിക്കറ്റ് ടീമില്‍ ഒരു താരമുള്‍പ്പെടെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Sep 9, 2020, 12:15 PM IST
Highlights

ബാറ്റ്‌സ്മാന്‍ സൈഫ് ഹസന്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് നിക് ലീ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരോടും ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു.

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റിലും കൊവിഡ് സ്ഥിരീകരിച്ചു. ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായുള്ള പരിശോധനയില്‍ ഒരു താരമുള്‍പ്പെടെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബാറ്റ്‌സ്മാന്‍ സൈഫ് ഹസന്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് നിക് ലീ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരോടും ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു.

17 താരങ്ങളേയും 7 കോച്ചിംഗ് സ്റ്റാഫിലുമാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. എല്ലാവരോടും വീണ്ടും ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 21ന് പരിശീലനം പുനഃരാരംഭിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. 

നേരത്തെ ദുബായില്‍ നടന്ന പരിശോധനയില്‍ കൊവിഡ് പോസിറ്റീവായ വ്യക്തിയാണ് ലീ. പിന്നീട് ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ ഐസൊലേഷനിലായിരുന്നു. ഐസൊലേഷന്‍ കഴിഞ്ഞാണ് വീണ്ടും പരിശോധന നടത്തിയത്.

മൂന്ന് ടെസ്റ്റുകളാണ് ബംഗ്ലാദേശ് ശ്രീലങ്കയില്‍ കളിക്കുക. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് മത്സരം. 

click me!