ഇന്ത്യ-പാക് പോരാട്ടം മാത്രമല്ല; ഏകദിന ലോകകപ്പില്‍ ഉറപ്പായും കണ്ടിരിക്കേണ്ട 5 മത്സരങ്ങള്‍ തെരഞ്ഞെടുത്ത് ഐസിസി

Published : Jun 29, 2023, 03:11 PM IST
 ഇന്ത്യ-പാക് പോരാട്ടം മാത്രമല്ല; ഏകദിന ലോകകപ്പില്‍ ഉറപ്പായും കണ്ടിരിക്കേണ്ട 5 മത്സരങ്ങള്‍ തെരഞ്ഞെടുത്ത് ഐസിസി

Synopsis

ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് ഒക്ടോബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടമാണ് ഐസിസി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മത്സരങ്ങളില്‍ രണ്ടാമതായി തെരഞ്ഞെടുത്തിരിക്കുന്നത്.

ദുബായ്: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം മാത്രമല്ല ഉള്ളതെന്നും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മറ്റ് മത്സരങ്ങളുമുണ്ടെന്നും വ്യക്തമാക്കുകയാണ് ഐസിസി. ലോകകപ്പില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടതെന്ന് ഐസിസി പറയുന്ന അഞ്ച് മത്സരങ്ങളുണ്ട്.

ഇന്ത്യ-പാക്കിസ്ഥാന്‍

ഒക്ടോബര്‍ 15ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2016ലെ ടി20 ലോകകപ്പിനുശേഷം ഇതാദ്യമായാമ് പാക്കിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ലെന്ന നാണക്കേട് 201ലെ ടി20 ലോകകപ്പില്‍ മായ്ച്ചു കളഞ്ഞെങ്കിലും ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. അഹമ്മദാബാദിലെ ഒരു ലക്ഷത്തോളം കാണികള്‍ക്ക് മുമ്പിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടമെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യ-ഓസ്ട്രേലിയ

ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് ഒക്ടോബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടമാണ് ഐസിസി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മത്സരങ്ങളില്‍ രണ്ടാമതായി തെരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. ചെന്നൈ ചെപ്പോക്കിലാണ് കളി. അഞ്ച് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ഓസ്ട്രേലിയയെ വീഴ്ത്താന്‍ ചെന്നൈയില്‍ സ്പിന്‍ പിച്ചൊരുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഇന്ത്യക്കെതിരെ ജയിക്കുകയല്ല, ലോകകപ്പ് ജയിക്കുകയാണ് ലക്ഷ്യമെന്ന് ഷദാബ് ഖാന്‍

ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ്

ലോകകപ്പിലെ ഉദ്ഘാടന മത്സരം. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റു മുട്ടുമ്പോള്‍ കഴിഞ്ഞ ലോകകപ്പ് ഫൈനലിന്‍റെ ഓര്‍മകള്‍ ആരാധകമനസിലുയരും. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തിനൊടുവില്‍ ബൗണ്ടറികളുടെ എണ്ണക്കണക്കിലാണ് ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായത്.

ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക

ടെംബാ ബാവുമയുടെ നേതൃത്വത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തിന്‍റെ ഓര്‍മകള്‍ മായച്ചു കളയാനാണ് ഇറങ്ങുന്നത്. ഒമ്പത് കളികളില്‍ മൂന്നെണ്ണം മാത്രമാണ് കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാനായത്. ലഖ്നൗവിലെ ഏക്നാ സ്റ്റേഡിയത്തിലാണ് ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ പോരാട്ടം. ഐപിഎല്ലില്‍ കുറഞ്ഞ സ്കോറുകള്‍ പിറന്ന സ്റ്റേഡിയമാണ് ലഖ്നൗവിലേത്.

ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍

ഒക്ടോബര്‍ ഏഴിന് നടക്കുന്ന ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ പോരാട്ടമാണ് ആരാധകര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മറ്റൊരു പോരാട്ടമായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. ധരംശാലയിലാണ് ഈ മത്സരം.വമ്പന്‍ ടീമുകളുടെ വഴിമുടക്കുന്ന രണ്ട് ടീമകള്‍ തമ്മിലുള്ള പോരാട്ടം ആവേശകരമാകും.

 

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്