Latest Videos

ഏകദിന റാങ്കിംഗ്: കരിയറിലെ ഏറ്റവും മികച്ച റാങ്കുമായി ഗില്‍, കുതിച്ചുയര്‍ന്ന് ഇഷാന്‍ കിഷന്‍

By Web TeamFirst Published Sep 6, 2023, 5:34 PM IST
Highlights

വിന്‍ഡീസിനെതിരെ നിറം മങ്ങിയെങ്കിലും ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ നേടിയ അര്‍ധസെഞ്ചുറിയാണ് ഗില്ലിന് നേട്ടമായത്. നേപ്പാളിനെതിരെ ഗില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇഷാന്‍ കിഷനാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം.

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഇന്ന് പുറത്തുവിട്ട റാങ്കിംഗ് അനുസരിച്ച് ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തെത്തി. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം 882 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള റാങ്കിംഗില്‍ 777 പോയന്‍റുമായി റാസി വാന്‍ഡര്‍ ദസ്സന്‍ രണ്ടാമതും 750 പോയന്‍റുമായി ഗില്‍ മൂന്നാമതുമാണ്.

വിന്‍ഡീസിനെതിരെ നിറം മങ്ങിയെങ്കിലും ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ നേടിയ അര്‍ധസെഞ്ചുറിയാണ് ഗില്ലിന് നേട്ടമായത്. നേപ്പാളിനെതിരെ ഗില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇഷാന്‍ കിഷനാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. ഏകദിനങ്ങളില്‍ തുടര്‍ച്ചയായി നാല് അര്‍ധസെഞ്ചുറികള്‍ നേടിയ കിഷന്‍ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ നടത്തിയ മികച്ച പ്രകടനത്തോടെ റാങ്കിംഗില്‍ ആദ്യ 25ല്‍ എത്തി. പുതിയ റാങ്കിംഗല്‍ 24-ാമതാണ് കിഷന്‍.

ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. പത്താം സ്ഥാനത്തുള്ള വിരാട് കോലിയാണ് ആദ്യ പത്തില്‍ ഗില്ലിന് പുറമെയുള്ള ഏക താരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പതിനൊന്നാമതാണ്. ബൗളിംഗ് റാങ്കിംഗില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മികച്ച പ്രകടനത്തോടെ ഷഹീന്‍ അഫ്രീദി ഒരു സ്ഥാനം ഉയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തി. 

കോൺഗ്രസ് പോലും നടത്തിയത് ഭാരത് ജോഡോ യാത്ര; 'ഇന്ത്യ'യെന്ന പേര് മാറ്റണമെന്ന ആവശ്യത്തിൽ വിശദീകരണവുമായി സെവാഗ്

ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ടും ഒരു സ്ഥാനം ഉയര്‍ന്ന് നാലാം സ്ഥാനത്തെത്തി.ആദ്യ പത്തില്‍ മുഹമ്മദ് സിറാജ് എട്ടാം സ്ഥാനത്തുണ്ട്. കുല്‍ദീപ് യാദവ് പന്ത്രണ്ടാം സ്ഥാനത്താണ്. ഓള്‍ റൗണ്ടര്‍മാരില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പത്താം സ്ഥാനത്താണ്.

click me!