ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന് തിരിച്ചടി, 12 പോയിന്റ് വെട്ടിക്കുറച്ചു; വിനയായത് ന്യൂസിലന്‍ഡിനെതിരെ കുറഞ്ഞ ഓവര്‍ നിരക്ക്

Published : Jun 22, 2026, 03:18 PM IST
England Test Captain Ben Stokes

Synopsis

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന് 12 പോയിന്റുകള്‍ നഷ്ടമായി. തോല്‍വിക്ക് പിന്നാലെ ഐസിസി ചുമത്തിയ ഈ ശിക്ഷ ടീമിന്റെ പോയിന്റ് ശതമാനം ഗണ്യമായി കുറയ്ക്കുകയും ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തു. കളിക്കാര്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്.

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി. ഓവലില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനോട് 253 റണ്‍സിന് തോറ്റതിന് പിന്നാലെ, കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഐസിസി ഇംഗ്ലണ്ടിന്റെ 12 പോയിന്റുകള്‍ വെട്ടിക്കുറച്ചു. നിശ്ചിത സമയത്തിനുള്ളില്‍ എറിയേണ്ടതിനേക്കാള്‍ 12 ഓവറുകള്‍ കുറവാണ് ഇംഗ്ലണ്ട് ബോള്‍ ചെയ്തതെന്ന് ഐസിസി കണ്ടെത്തി. ഇതേത്തുടര്‍ന്ന് കളിക്കാരുടെ മാച്ച് ഫീയില്‍ നിന്ന് 50 ശതമാനം പിഴയും ഈടാക്കിയിട്ടുണ്ട്. ഞായറാഴ്ച തോല്‍വിക്ക് തൊട്ടുപിന്നാലെയാണ് ഐസിസി നടപടി സ്വീകരിച്ചത്.

ഈ നടപടിയോടെ ഇംഗ്ലണ്ടിന്റെ പോയിന്റ് നില 38 ആയി കുറഞ്ഞു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണെങ്കിലും, അവരുടെ പോയിന്റ് ശതമാനം 34.72-ല്‍ നിന്ന് 26.38-ലേക്ക് താഴ്ന്നു. ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റാണ് നടപടി സ്വീകരിച്ചത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരം, നിശ്ചിത സമയത്തിനുള്ളില്‍ ഓരോ ഓവര്‍ കുറയുന്നതിനും കളിക്കാരുടെ മാച്ച് ഫീയുടെ 5 ശതമാനം വീതം പിഴ ചുമത്തണം. ഡബ്ല്യുടിസി വ്യവസ്ഥകളിലെ ആര്‍ട്ടിക്കിള്‍ 16.11.2 പ്രകാരം ഓരോ ഓവറിനും ഒരു പോയിന്റ് വീതം ടീമില്‍ നിന്ന് കുറയ്ക്കും. ഇതനുസരിച്ചാണ് 12 പോയിന്റുകള്‍ വെട്ടിക്കുറച്ചത്. ഇംഗ്ലണ്ട് സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് കുറ്റം സമ്മതിച്ചതോടെ ഔദ്യോഗിക ഹിയറിംഗ് ഒഴിവാക്കി നടപടി അന്തിമമാക്കി.

ടീമില്‍ മാറ്റങ്ങള്‍

രണ്ടാം ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ, പരമ്പരയിലെ അവസാന മത്സരത്തില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ തിരിച്ചുവരവ് ഇംഗ്ലണ്ടിന് ആശ്വാസമാകും. ടീം കര്‍ഫ്യൂ ലംഘിച്ചതിനെത്തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്റ്റോക്‌സിനെയും പേസര്‍ ഗസ് അറ്റ്കിന്‍സണെയും ഇസിബി അന്വേഷണത്തിന് ശേഷം തിരിച്ചുവിളിച്ചു. അതേസമയം, പരാജയപ്പെട്ട മത്സരത്തിലും ജോ റൂട്ട് ചരിത്രനേട്ടം കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 14,000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ബാറ്ററായി റൂട്ട് മാറി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് അദ്ദേഹം. ന്യൂസിലന്‍ഡിനെതിരായ പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വി പണിയായി; ഇന്ത്യയുടെ വനിതാ ടി20 ലോകകപ്പ് സെമി ഫൈനല്‍ മോഹം തുലാസില്‍
വനിത ടി 20 ലോകകപ്പ്: ഇന്ത്യയ്‌ക്കെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് ജയം