മാര്‍ച്ചിലെ ഐസിസി താരമാവാന്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

By Web TeamFirst Published Apr 8, 2021, 7:42 PM IST
Highlights

പുരുഷ താരങ്ങളില്‍ ഭുവനേശ്വര്‍ കുമാറിന് പുറമെ അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനും സിംബാബ്‌വെയുടെ സീന്‍ വില്യംസും വനിതകളില്‍ ലിസ്‌ലി ലീയുമാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍. സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ 11 വിക്കറ്റെടുത്ത റാഷിദ് ഖാന്‍ മൂന്ന് മത്സര ടി20 പരമ്പരയില്‍ ആറ് വിക്കറ്റുമായി തിളങ്ങിയിരുന്നു.

ദുബായ്: ഐസിസിയുടെ മാര്‍ച്ച് മാസത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരപ്പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. പുരുഷ ടീമില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും വനിതാ ടീമില്‍ നിന്ന് സ്പിന്നര്‍ രാജേശ്വരി ഗെയ്ക്‌വാദും പൂനം റാവത്തുമാണ് നാമനിര്‍ദേശം ലഭിച്ച ഇന്ത്യന്‍ താരങ്ങള്‍.

പുരുഷ താരങ്ങളില്‍ ഭുവനേശ്വര്‍ കുമാറിന് പുറമെ അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനും സിംബാബ്‌വെയുടെ സീന്‍ വില്യംസും വനിതകളില്‍ ലിസ്‌ലി ലീയുമാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍. സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ 11 വിക്കറ്റെടുത്ത റാഷിദ് ഖാന്‍ മൂന്ന് മത്സര ടി20 പരമ്പരയില്‍ ആറ് വിക്കറ്റുമായി തിളങ്ങിയിരുന്നു.

 പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാര്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 6.38 ഇക്കോണമിയില്‍ നാലു വിക്കറ്റും മൂന്ന് ഏകദിനങ്ങളില്‍ 4.65 ഇക്കോണമിയില്‍ ആറ് വിക്കറ്റും വീഴ്ത്തിയിരുന്നു. സിംബാബ്‌വെ താരം സീന്‍ വില്യംസാകട്ടെ അഫ്ഗാനെതിരായ രണ്ട് ടെസ്റ്റില്‍ നിന്ന് 264 റണ്‍സും രണ്ട് വിക്കറ്റും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയില്‍ 3.56 ഇക്കോണമിയില്‍ രാജേശ്വരി ഗെയ്ക്‌വാദ് എട്ടു വിക്കറ്റെടുത്തിരുന്നു. മൂന്ന് ടി20 മത്സരങ്ങളില്‍ നാലു വിക്കറ്റുമെടുത്തു.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ബാറ്റിംഗില്‍ തിളങ്ങിയ പൂനം റാവത്ത് അഞ്ച് മത്സരങ്ങളില്‍ നിന്ന് 263 റണ്‍സും

ഇന്ത്യെക്കിതിരെ ബാറ്റിംഗില്‍ തിളങ്ങിയാണ് ദക്ഷിണാഫ്രിക്കന്‍ താരം ലിസ്‌ലി ലീ പട്ടികയില്‍ ഇടംപിടിച്ചത്. ജനുവരി മുതലാണ് ഐസിസി ഓരോ മാസത്തെയും മികച്ച താരങ്ങളെ തെരഞ്ഞടുക്കാന്‍ തുടങ്ങിയത്. ജനുവരിയില്‍ ഇന്ത്യയുടെ റിഷഭ് പന്തും ഫെബ്രുവരിയില്‍ ആര്‍ അശ്വിനുമായിരുന്നു മികച്ച പുരുഷ താരങ്ങള്‍.

click me!