കൊവിഡ് മുക്തനായി സച്ചിന്‍, ആശുപത്രി വിട്ടു

Published : Apr 08, 2021, 06:27 PM ISTUpdated : Apr 08, 2021, 06:28 PM IST
കൊവിഡ് മുക്തനായി സച്ചിന്‍, ആശുപത്രി വിട്ടു

Synopsis

ആറു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ആശുപത്രി വിടുകയാണെന്നും വീട്ടിലെത്തിയാലും ഐസൊലേഷനില്‍ കഴിയുമെന്നും എല്ലാ വിശ്രമമെടുക്കുമെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു

മുംബൈ: കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് സച്ചിന്‍ ഇന്ന് വീട്ടില്‍ തിരിച്ചെത്തിയത്.

ആറു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ആശുപത്രി വിടുകയാണെന്നും വീട്ടിലെത്തിയാലും ഐസൊലേഷനില്‍ കഴിയുമെന്നും എല്ലാ വിശ്രമമെടുക്കുമെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ആശുപത്രിയില്‍ തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും സച്ചിന്‍ നന്ദി അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം 27നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ സച്ചിനൊപ്പം കളിച്ച യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും എസ് ബദരീനാഥിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു സാംസണ്‍ ഏകദിന ടീമിലില്ല; വന്‍ സര്‍പ്രൈസുകളുമായി അഫ്‌ഗാന്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
'അവനെന്തിനാണ് വീണ്ടും വീണ്ടും അവസരം നൽകുന്നത്', ചെന്നൈ 14 കോടിക്ക് സ്വന്തമാക്കി താരത്തിനെതിരെ വിമർശനവുമായി ശ്രീകാന്ത്