ഐസിസി ഏകദിന റാങ്കിംഗ്: നേട്ടം കൊയ്ത് ഭുവിയും ഷര്‍ദ്ദുലും

By Web TeamFirst Published Mar 31, 2021, 6:11 PM IST
Highlights

ഇംഗ്ലണ്ടിനെതിരെ തിളങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 93-ാം സ്ഥാനത്തു നിന്ന് എണ്‍പതാം സ്ഥാനത്തെത്തി. ബാറ്റിംഗ് റാങ്കിംഗില്‍ കെ എല്‍ രാഹുല്‍ 31-ാം സ്ഥാനത്തു നിന്ന് 27-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഹര്‍ദ്ദിക് പാണ്ഡ്യ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 42-ാം സ്ഥാനത്തെത്തി.

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ഷര്‍ദ്ദുല്‍ ഠാക്കൂറും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളിംഗ് റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തെത്തി. 2017 സെപ്റ്റംബറിനുശേഷം ഭുവിയുടെ ഏറ്റവും മികച്ച റാങ്കിംഗാണിത്.

ഇംഗ്ലണ്ടിനെതിരെ തിളങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 93-ാം സ്ഥാനത്തു നിന്ന് എണ്‍പതാം സ്ഥാനത്തെത്തി. ബാറ്റിംഗ് റാങ്കിംഗില്‍ കെ എല്‍ രാഹുല്‍ 31-ാം സ്ഥാനത്തു നിന്ന് 27-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഹര്‍ദ്ദിക് പാണ്ഡ്യ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 42-ാം സ്ഥാനത്തെത്തി.

ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം രണ്ടാം സ്ഥാനത്തും രോഹിത് ശര്‍മ മൂന്നാമതുമാണ്. ബൗളിംഗ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ജസ്പ്രീത് ബുമ്ര പുതിയ റാങ്കിംഗില്‍ നാലാം സ്ഥാനത്തായി. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തുണ്ട്.

click me!