
ദുബായ്: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യപിക്കാനുള്ള തീയതി പ്രഖ്യാപിച്ച് ഐസിസി. ലോകകപ്പില്‍ കളിക്കുന്ന ടീമുകള്‍ ഓഗസ്റ്റ് 29ന് മുമ്പ് ടീം സ്ക്വാഡ് സമര്‍പ്പിക്കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്. കൃത്യം രണ്ട് മാസമാണ് ലോകപ്പ് സ്ക്വാഡിനെ തെരഞ്ഞെടുക്കാന്‍ ഇനി ടീമുകള്‍ക്ക് മുന്നിലുള്ളത്.
ലോകകപ്പിനും ഒരു മാസം മുമ്പെ ടീം സ്ക്വാഡ് നല്‍കണമെന്ന ഐസിസി ശുപാര്‍ശ ഏറ്റവുമധികം ബാധിക്കുന്ന ഒരു ടീം ഇന്ത്യയായിരിക്കും. പരിക്കു മൂലം ടീമില്‍ നിന്ന് പുറത്തായ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് ലോകകപ്പ് ടീമിലെത്താനാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓഗസ്റ്റ് അവസാനവാരം തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ശ്രേയസും ബുമ്രയും ഇന്ത്യക്കായി കളിക്കുമെന്നാണ് പ്രതീക്ഷിക്ഷിച്ചിരുന്നത്.
എന്നാല്‍ പരിക്ക് പൂര്‍ണമായും ഭേദമാകാത്ത ശ്രേയസിന് ഏഷ്യാ കപ്പും നഷ്ടമായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജസ്പ്രീത് ബുമ്രയാകട്ടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുശേഷം നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ബുമ്ര ചെറിയ തോതില്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് ലോകകപ്പ് ടീമിലെത്താനാവുമോ എന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് റിഷഭ് പന്ത് ഇപ്പോള്‍. ക്രച്ചസിന്‍റെ സഹായമില്ലാതെ പതുക്കെ നടന്നു തുടങ്ങിയ റിഷഭിന് ലോകകപ്പിന് മുമ്പ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാകുമോ എന്ന കാര്യം ഉറപ്പില്ല.
സെലക്ടര്‍മാര്‍ കോലിയെ ഒഴിവാക്കാനൊരുങ്ങി, പക്ഷെ അന്ന് ധോണിയുടെ ഇടപെടല്‍ നിര്‍ണായകമായെന്ന് സെവാഗ്
നാളെയാണ് ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി ഔദ്യോഗികമായി പുറത്തുവിടുക എന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ നല്‍കിയ കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 5 നാണ് ലോകകപ്പ് തുടങ്ങുക. നവംബര്‍ 19നാണ് ഫൈനല്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയുമായിട്ടാണ്. ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!