
ദില്ലി: ഏകദിന, ടി20 ക്രിക്കറ്റില്‍ രോഹിത് ശര്‍മ വിരാട് കോലിക്കൊപ്പം വളര്‍ന്നെങ്കിലും ടെസ്റ്റില്‍ കോലിയോളം മികവ് കാട്ടാന്‍ രോഹിത്തിനായിട്ടില്ല. ടെസ്റ്റ് കരിയറിന്‍റെ തുടക്കകാലത്ത് മധ്യനിരയില്‍ കളിച്ച രോഹിത് ഓപ്പണറായശേഷമാണ് ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിച്ചതും പിന്നീട് ഇന്ത്യന്‍ നായകനായതും. എന്നാല്‍ കരിയറിന്‍റെ തുടക്കക്കാലത്ത് വിരാട് കോലി പരാജയപ്പെട്ടപ്പോള്‍ പകരം രോഹിത്തിനെ കളിപ്പിക്കാന്‍ സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നതായി വെളിപ്പെടുത്തി വീരേന്ദര്‍ സെവാഗ്.
2012ലെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ പെര്‍ത്ത് ടെസ്റ്റില്‍ കോലിക്ക് പകരം രോഹിത്തിന കളിപ്പിക്കണമെന്നായിരുന്നു സെലക്ടര്‍മാരുടെ നിലപാട്. അതിന് മുമ്പ് നടന്ന രണ്ട് ടെസ്റ്റിലും ഇന്ത്യക്കായി കളിച്ച കോലി 11, 0, 23, 9 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതോടെയാണ് പെര്‍ത്തില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കോലിക്ക് പകരം രോഹിത്തിനെ കളിപ്പിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് ക്യാപ്റ്റനായിരുന്ന ധോണിയും വൈസ് ക്യാപ്റ്റനായിരുന്ന താനും കോലിയെ ആണ് പിന്തുണച്ചതെന്ന് സെവാഗ് പറഞ്ഞു.
പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. പെര്‍ത്തില്‍ നടന്ന ആ ടെസ്റ്റില്‍ കോലി ആദ്യ ഇന്നിംഗ്സില്‍ 44ഉം രണ്ടാം ഇന്നിംഗ്സില്‍ 75 ഉം റണ്‍സെടുത്ത് തിളങ്ങി. അതിന് ശേഷം കോലിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. 2010ല്‍ തന്നെ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ക് പരിക്ക് വില്ലനായതോടെ രോഹിത് ശര്‍മയുടെ അരങ്ങേറ്റം വൈകി. പിന്നീട് 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയോടെ ടെസ്റ്റില്‍ അരങ്ങേറിയ രോഹിത്തിന് ആ മികവ് നിലനിര്‍ത്താനാവാഞ്ഞതോടെ പലപ്പോഴും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി.
പുതിയ പയ്യന്‍ റിങ്കുവിനെക്കുറിച്ച് പറയൂവെന്ന് ഷാരൂഖിനോട് ആരാധകന്‍; തഗ് മറുപടിയുമായി കിംഗ് ഖാന്‍
2019ലെ ഏകദിന ലോകകപ്പിനുശേഷമാണ് രോഹിത്തിനെ ടെസ്റ്റ് ടീമിലെ സ്ഥിരാംഗമായി പരിഗണിക്കാന്‍ തുടങ്ങിയത്. കരിയറില്‍ ഇതുവരെ 50 ടെസ്റ്റുകളില്‍ കളിച്ച 36കാരനായ രോഹിത് ഒമ്പത് സെഞ്ചുറി ഉള്‍പ്പെടെ 3437 റണ്‍സാണ് നേടിയത്. വിരാട് കോലിയാകട്ട 109 ടെസ്റ്റുകളില്‍ നിന്ന് 8479 റണ്‍സടിച്ചു. 28 സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!