MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • സഞ്ജു വീണ്ടും ഓപ്പണര്‍, ഇഷാന്‍ കിഷനും ബുമ്രക്കും വിശ്രമം, സൂപ്പര്‍ 8ന് മുമ്പ് അവസാന പരീക്ഷണത്തിന് ഇന്ത്യ, സാധ്യതാ ഇലവന്‍

സഞ്ജു വീണ്ടും ഓപ്പണര്‍, ഇഷാന്‍ കിഷനും ബുമ്രക്കും വിശ്രമം, സൂപ്പര്‍ 8ന് മുമ്പ് അവസാന പരീക്ഷണത്തിന് ഇന്ത്യ, സാധ്യതാ ഇലവന്‍

ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ വിജയത്തിന് ശേഷം ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെ നേരിടുന്നു. സൂപ്പർ 8 യോഗ്യത ഉറപ്പാക്കിയതിനാൽ, പ്രധാന താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം നൽകിയേക്കും.

2 Min read
Author : Gopalakrishnan C
Published : Feb 18 2026, 08:18 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
113
ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്സിനെതിര
Image Credit : ANI

ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്സിനെതിര

ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള ആവേശജയത്തിന് പിന്നാലെ, ടീം ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെ നേരിടാനൊരുങ്ങുന്നു. പാകിസ്ഥാനെ 114 റൺസിന് പുറത്താക്കി 61 റൺസിന്റെ കൂറ്റൻ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.

213
പരീക്ഷണകാലം
Image Credit : X

പരീക്ഷണകാലം

ഇതിനോടകം തന്നെ സൂപ്പർ 8 യോഗ്യത ഉറപ്പാക്കിയ ഇന്ത്യ, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ചില പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. വെടിക്കെട്ട് ഓപ്പണര്‍ ഇഷാന്‍ കിഷനും പേസ് ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിക്കാനാണ് സാധ്യത.

313
ആദ്യ റണ്ണെടുക്കാന്‍ അഭിഷേക്
Image Credit : Getty

ആദ്യ റണ്ണെടുക്കാന്‍ അഭിഷേക്

ലോകകപ്പില്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ലാത്ത അഭിഷേക് ശര്‍മ നെതര്‍ലന്‍ഡ്സിനെതിരെ ഓപ്പണറായി ഇറങ്ങും. അമേരിക്കക്കും പാകിസ്ഥാനുമെതിരെ പൂജ്യത്തിന് പുറത്തായ അഭിഷേകിന് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പ് ഫോമിലെത്തേണ്ടത് അനിവാര്യമാണ്. നെതർലൻഡ്‌സിനെതിരെ ഒരു വലിയ ഇന്നിംഗ്‌സ് കളിച്ച് ഫോമിലേക്ക് തിരിച്ചെത്താനാണ് അഭിഷേക് ലക്ഷ്യമിടുന്നത്.

413
സഞ്ജുവിന് വീണ്ടുമൊരു അവസരം
Image Credit : Getty

സഞ്ജുവിന് വീണ്ടുമൊരു അവസരം

തകര്‍പ്പന്‍ ഫോമിലുള്ള ഇഷാന്‍ കിഷന് വിശ്രമം നല്‍കി ഓപ്പണറും വിക്കറ്റ് കീപ്പറുമായി സഞ്ജു സാംസണ് ഇന്ന് വീണ്ടും അവസരം നല്‍കാന്‍ സാധ്യതയുണ്ട്. നമീബിയക്കെതിരെ ഒരു മത്സരത്തില്‍ മാത്രമാണ് ലോകകപ്പില്‍ ഇതുവരെ സഞ്ജു കളിച്ചത്. അഭിഷേക് ശര്‍മയുടെ മങ്ങിയ ഫോം കണക്കിലെടുത്ത് സൂപ്പര്‍ 8ന് മുമ്പ് ഇന്ത്യ സഞ്ജുവിന് ഫോമിലാവാന്‍ ഒരവസരം കൂടി നല്‍കിയേക്കും.

513
തിലകിനും പഴയ തിളക്കമില്ല
Image Credit : INSTAGRAM/tilakvarma9

തിലകിനും പഴയ തിളക്കമില്ല

മൂന്നാം നമ്പറിൽ തിലക് വര്‍മ തന്നെ ഇറങ്ങും. ടൂർണമെന്‍റി ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 75 റൺസ് നേടിയെങ്കിലും തിലകിന് പഴയ തിളക്കമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ തിലകില്‍ നിന്ന് ഒരു മികച്ച പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു.

613
തകര്‍ത്തടിക്കാന്‍ സൂര്യ
Image Credit : Getty

തകര്‍ത്തടിക്കാന്‍ സൂര്യ

ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ നേടിയ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയും പാകിസ്ഥാനെതിരെ പൊരുതി നേടിയ 32 റണ്‍സും അടക്കം 128 റൺസുമായി ടൂർണമെന്‍റിലെ ഇന്ത്യയുടെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണെങ്കിലും സൂര്യയില്‍ നിന്നും മറ്റൊരു 360 ഡിഗ്രി പ്രകടനം ആരാധകര്‍ ഇന്ന് പ്രതീക്ഷിക്കുന്നു.

713
നിരാശ തീര്‍ക്കാൻ പാണ്ഡ്യ
Image Credit : AFP

നിരാശ തീര്‍ക്കാൻ പാണ്ഡ്യ

പാകിസ്ഥാനെതിരെ ഗോള്‍ഡന്‍ ഡക്കായെങ്കിലും ബൗളിംഗില്‍ തിളങ്ങിയ ഹാര്‍ദ്ദിക്കില്‍ നിന്ന് ഇന്നൊരു മറ്റൊരു വെടിക്കെട്ട് ഇന്നിംഗ്സ് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

813
ഫിനിഷ് ചെയ്യാന്‍ ദുബെ
Image Credit : Getty

ഫിനിഷ് ചെയ്യാന്‍ ദുബെ

സ്പിന്നർമാരെ നേരിടുന്നതിൽ മിടുക്കനായ ദുബെയുടെ ഫിനിഷിംഗ് മികവ് മധ്യനിരയിൽ നിർണായകമാകും. ആവശ്യ ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്താനും താരത്തിന് സാധിക്കും.

913
റിങ്കു പുറത്ത് സുന്ദര്‍ അകത്ത്
Image Credit : X/Sundarwashi5

റിങ്കു പുറത്ത് സുന്ദര്‍ അകത്ത്

പാകിസ്ഥാനെതിരെ ബാബർ അസമിനെ പുറത്താക്കി കളിയിലെ വഴിത്തിരിവുണ്ടാക്കിയെങ്കിലും അക്സറിന്‍റെ ബാറ്റിംഗ് ഫോം സമീപകാലത്തായി തലവേദനയാണ്. പാകിസ്ഥാനെതിരെ അവസാന പന്തില്‍ ഗോള്‍ഡന്‍ ഡക്കായി അക്സര്‍ പുറത്തായിരുന്നു. സൂപ്പര്‍ 8ന് മുമ്പ് അക്സറില്‍ നിന്ന് മികച്ചൊരു ഇന്നിംഗ്സ് ഇന്ത്യ പ്രതീക്ഷിക്കുന്നു.

1013
അക്സറും ഫോമിലാവണം
Image Credit : AFP

അക്സറും ഫോമിലാവണം

പാകിസ്ഥാനെതിരെ ബാബർ അസമിനെ പുറത്താക്കി കളിയിലെ വഴിത്തിരിവുണ്ടാക്കിയെങ്കിലും അക്സറിന്‍റെ ബാറ്റിംഗ് ഫോം സമീപകാലത്തായി തലവേദനയാണ്. പാകിസ്ഥാനെതിരെ അവസാന പന്തില്‍ ഗോള്‍ഡന്‍ ഡക്കായി അക്സര്‍ പുറത്തായിരുന്നു. സൂപ്പര്‍ 8ന് മുമ്പ് അക്സറില്‍ നിന്ന് മികച്ചൊരു ഇന്നിംഗ്സ് ഇന്ത്യ പ്രതീക്ഷിക്കുന്നു.

1113
 കറക്കിയിടാൻ വരുൺ ചക്രവർത്തി
Image Credit : INSTAGRAM/chakaravarthyvarun

കറക്കിയിടാൻ വരുൺ ചക്രവർത്തി

ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകൾ വീഴ്ത്തിയ മിസ്റ്ററി സ്പിന്നർ വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ന് നിര്‍ണായക റോളുണ്ടാകും. നെതര്‍ലന്‍ഡ്സ് ബാറ്റര്‍മാരെ വട്ടം കറക്കാന്‍ ഇന്നും വരുണ്‍ പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നുറപ്പ്.

1213
ബുമ്രക്ക് വിശ്രമം
Image Credit : AFP

ബുമ്രക്ക് വിശ്രമം

സൂപ്പര്‍ 8ന് മുമ്പ് ജസ്പ്രീത് ബുമ്രക്ക് വിശ്രമം നൽകുകയാണെങ്കിൽ അർഷ്ദീപ് സിംഗാകും പേസ് നിരയെ നയിക്കുക. പാകിസ്ഥാനെതിരെ അര്‍ഷ്ദീപിന് അവസരം ലഭിച്ചിരുന്നില്ല.

1313
സിറാജ് തിരിച്ചെത്തും
Image Credit : Getty

സിറാജ് തിരിച്ചെത്തും

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ 3 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ മുഹമ്മദ് സിറാജ് രണ്ടാം പേസറായി ടീമിലേക്ക് തിരിച്ചെത്തുമ്പോൾ കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
ഓസീസിന് മടക്ക ടിക്കറ്റ്, സൂപ്പർ 8 പോരാട്ടത്തിന് 7 ടീമുകൾ റെഡി; അവസാന സീറ്റിനായി പാകിസ്ഥാൻ; ഇന്ത്യയുടെ എതിരാളികള്‍
Recommended image2
സിംബാബ്‌വെ-അയര്‍ലന്‍ഡ് മത്സരം മഴമുടക്കി, ഓസ്ട്രേലിയ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്ത്, സിംബാബ്‌വെ സൂപ്പര്‍-8ൽ
Recommended image3
'ഇന്ത്യയെ കാണുമ്പോൾ തന്നെ പാകിസ്ഥാന് മുട്ടുവിറയ്ക്കും, അമേരിക്കയും നമീബിയയുമെല്ലാം എത്രയോ ഭേദം', തുറന്നടിച്ച് മുഹമ്മദ് കൈഫ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved