വിരാട് കോലിയും ബാബര്‍ അസമും ഇരു ടീമുകള്‍ക്കും ആശ്രയിക്കാവുന്ന ബാറ്റര്‍മാരാണ്. പക്ഷെ, എനിക്ക് തോന്നുന്നത് കളി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവര്‍ രോഹിത് ശര്‍മയും മുഹമ്മദ് റിസ്‌വാനുമാണെന്നാണ്. കാരണം, മത്സരത്തില്‍ മുഴുവന്‍ ശ്രദ്ധയും കോലിയിലും അസമിലുമാകും.

ദുബായ്: ടി20 ലോകകപ്പിലെ((ICC T20 World Cup 2021) ഗ്ലാമര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍(Pakistan) നാളെ ഇന്ത്യയെ(India) നേരിടാനിറങ്ങുമ്പോള്‍ പാക് ടീമിന് ഏറ്റവും വലിയ ഭീഷണിയാവുക രോഹിത് ശര്‍മയും(Rohit Sharma) ജസ്പ്രീത് ബുമ്രയും(Jasprit Bumrah) ആയിരിക്കുമെന്ന് മുന്‍ പാക് നായകന്‍ യൂനിസ് ഖാന്‍(Younis Khan). ഇന്ത്യക്ക് രോഹിത് ശര്‍മയും പാക്കിസ്ഥാന് മുഹമ്മദ് റിസ്‌വാനും മാച്ച് വിന്നര്‍മാരാകാനുള്ള സാധ്യതയുണ്ടെന്നും യൂനിസ് പറഞ്ഞു.

Also Read:ഒരുമുഴം മുമ്പേ എറിഞ്ഞ് പാകിസ്ഥാന്‍; ഇന്ത്യക്കെതിരായ ടീമിനെ പ്രഖ്യാപിച്ചു

വിരാട് കോലിയും ബാബര്‍ അസമും ഇരു ടീമുകള്‍ക്കും ആശ്രയിക്കാവുന്ന ബാറ്റര്‍മാരാണ്. പക്ഷെ, എനിക്ക് തോന്നുന്നത് കളി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവര്‍ രോഹിത് ശര്‍മയും മുഹമ്മദ് റിസ്‌വാനുമാണെന്നാണ്. കാരണം, മത്സരത്തില്‍ മുഴുവന്‍ ശ്രദ്ധയും കോലിയിലും അസമിലുമാകും.അതുകൊണ്ടുതന്നെ രോഹിത്തിനും റിസ്‌വാനും സമ്മര്‍ദ്ദമേതുമില്ലാതെ ബാറ്റ് ചെയ്യാനാവും. അതുവഴി മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിക്കാനുമാകും. ഇരു ടീമിനും സന്തുലിതമായ പേസ് നിരയാണ് ഉള്ളതെങ്കിലും പാക്കിസ്ഥാന് ജസ്പ്രീത് ബുമ്ര ആയിരിക്കും വലിയ വെല്ലുവിളി ഉയര്‍ത്തുകയെന്നും യൂനിസ് യുട്യൂബ് ചാനലില്‍ പറഞ്ഞു.

Also Read:ടി20 ലോകകപ്പ്: 'മെന്റര്‍ ധോണിക്ക് കൂടുതലൊന്നും ചെയ്യാനില്ല'; ഗവാസ്‌ക്കറുടെ തുറന്നുപറച്ചില്‍

പാക് പേസര്‍മാരും മികച്ച ഫോമിലാണ്. ഇന്ത്യയെ സംബന്ധിച്ച് സമീപകാലത്ത് അവരുടെ പേസ് നിര വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ജസ്പ്രീത് ബുമ്ര. അടുത്തകാലത്ത് അദ്ദേഹത്തിന്‍റെ പ്രകടനം അസാമാന്യമായിരുന്നു.

വിരാട് കോലിയെയും ബാബര്‍ അസമിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും യൂനിസ് പറഞ്ഞു. രണ്ടുപേരും മികച്ച കളിക്കാരാണ്. പക്ഷെ ബാബര്‍ ചെറുപ്പമാണ്. കരിയര്‍ കെട്ടിപ്പടുക്കുന്നതേയുള്ളു. എന്നാല്‍ കോലിയാകട്ടെ ഞാന്‍ കളിച്ചുകൊണ്ടിരുന്ന കാലത്ത് 2008ല്‍ അരങ്ങേറ്റം കുറിച്ച കളിക്കാരനാണ്. അതുകൊണ്ടുതന്നെ കോലിയെയും ബാബറിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ പ്രസക്തിയുണ്ടെന്ന് കരുതുന്നില്ലെന്നും യൂനിസ് പറഞ്ഞു.