ടി20 ലോകകപ്പ്: കെയ്‌ന്‍ വില്യംസണിന് പരിക്ക്; തലപുകഞ്ഞ് ന്യൂസിലന്‍ഡ്

Published : Oct 22, 2021, 12:23 PM IST
ടി20 ലോകകപ്പ്: കെയ്‌ന്‍ വില്യംസണിന് പരിക്ക്; തലപുകഞ്ഞ് ന്യൂസിലന്‍ഡ്

Synopsis

നായകൻ കെയ്ൻ വില്യംസണിന്‍റെ പരിക്ക് ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന് ആശങ്കയാകുന്നു

ദുബായ്: ടി20 ലോകകപ്പിലെ(ICC T20 World Cup 2021) സൂപ്പര്‍ 12 മത്സരങ്ങള്‍ തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡിന്(New Zealand Cricket Team) ആശങ്കയായി നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ(Kane Williamson) പരിക്ക്. വില്യംസണിന്‍റെ കൈമുട്ടിനേറ്റ പരിക്ക് നിരീക്ഷിച്ചുവരുകയാണെന്ന് കോച്ച് ഗാരി സ്റ്റീഡ്( Gary Stead) പറഞ്ഞു. 

പരുക്ക് ഭേദമായില്ലെങ്കിൽ ലോകകപ്പിലെ ആദ്യ മത്സരം വില്യംസണ് നഷ്‌ടമാകും. ബാറ്റിംഗ് നിരയിലെ ഏറ്റവും മികച്ച താരത്തിന്‍റെയും ക്യാപ്റ്റന്‍റേയും അഭാവം കിവികള്‍ക്ക് കനത്ത തിരിച്ചടിയാവും. ഒക്‌ടോബര്‍ 26ന് പാകിസ്ഥാനെതിരെയാണ് ന്യൂസിലൻഡിന്‍റെ ആദ്യ പോരാട്ടം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ കെയ്ൻ വില്യംസൺ ബാറ്റ് ചെയ്‌‌തിരുന്നില്ല. മത്സരം 13 റൺസിന് ന്യൂസിലൻഡ് തോറ്റിരുന്നു.

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാര്‍ക്ക് ചാപ്‌മാന്‍, ടോഡ് ആസ്റ്റല്‍, ജയിംസ് നീഷാം, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്‍റ്‌നര്‍, ദെവോണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫെര്‍ട്ട്, ട്രെന്‍ഡ് ബോള്‍ട്ട്, ലോക്കീ ഫെര്‍ഗൂസണ്‍, കെയ്‌ല്‍ ജാമീസണ്‍, ഇഷ് സോദി, ടിം സൗത്തി. 

ടി20 ലോകകപ്പ്: എം എസ് ധോണിയെക്കാൾ മികച്ച ഉപദേഷ്‌ടാവിനെ ടീമിന് കിട്ടാനില്ല; വാഴ്‌ത്തിപ്പാടി കെ എല്‍ രാഹുല്‍

സൂപ്പർ 12 ചിത്രം ഇന്ന് തെളിയും 

ടി20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരങ്ങൾ ഇന്ന് നടക്കും. അയർലൻഡ് മൂന്നരയ്‌ക്ക് തുടങ്ങുന്ന കളിയിൽ നമീബിയയെ നേരിടും. ജയിക്കുന്ന ടീം സൂപ്പർ 12ലേക്ക് യോഗ്യത നേടും. ഏഴരയ്‌ക്ക് തുടങ്ങുന്ന കളിയിൽ ശ്രീലങ്കയ്‌ക്ക് നെതർലൻഡ്സാണ് എതിരാളികൾ. ശ്രീലങ്ക നേരത്തെ തന്നെ സൂപ്പർ 12ൽ സ്ഥാനം ഉറപ്പാക്കിയിരുന്നു. 

സ്‌കോട്‍ലൻഡും ബംഗ്ലാദേശും ജയത്തോടെ മുന്നേറിയപ്പോള്‍ സൂപ്പർ 12ലെ ചിത്രം കൂടുതൽ വ്യക്തമായി. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ് എന്നിവരുൾപ്പെട്ട ഗ്രൂപ്പ് രണ്ടിലായിരിക്കും സ്‌കോട്‍ലൻഡ് കളിക്കുക. അയർലൻഡോ നമീബിയയോ ആയിരിക്കും ഗ്രൂപ്പിലെ മറ്റൊരു ടീം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവരുൾപ്പെട്ട മരണ ഗ്രൂപ്പിലായിരിക്കും ബംഗ്ലാദേശും ശ്രീലങ്കയും കളിക്കുക.

ടി20 ലോകകപ്പ്: കോലിപ്പട അപകടകാരികള്‍; ജേസൺ റോയ് ഏഷ്യാനെറ്റ് ന്യൂസിനോട്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍