ടി20 ലോകകപ്പ്: കോലിപ്പട അപകടകാരികള്‍; ജേസൺ റോയ് ഏഷ്യാനെറ്റ് ന്യൂസിനോട്

Published : Oct 22, 2021, 11:00 AM ISTUpdated : Oct 22, 2021, 11:06 AM IST
ടി20 ലോകകപ്പ്: കോലിപ്പട അപകടകാരികള്‍; ജേസൺ റോയ് ഏഷ്യാനെറ്റ് ന്യൂസിനോട്

Synopsis

ലോകകപ്പില്‍ കിരീടസാധ്യതയുള്ള ഒരുപാട് ടീമുകളുണ്ടെന്നാണ് ജേസൺ റോയിയുടെ അഭിപ്രായം

ദുബായ്: ടി20 ലോകകപ്പില്‍(ICC T20 World Cup 2021) ഇന്ത്യ(Team India) അപകടകാരികളെന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസൺ റോയ്(Jason Roy). ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍(Eoin Morgan) അടക്കമുള്ള ബാറ്റര്‍മാരുടെ ഫോമിൽ ആശങ്കയില്ലെന്നും ജേസൺ റോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ടി20 ലോകകപ്പ്: ഒമാനെ വീഴ്ത്തി സ്കോട്‌ലന്‍ഡും സൂപ്പര്‍ 12ല്‍

അവസാനം കളിച്ച 11 ടി20 പരമ്പരകളില്‍ ഒന്‍പതിലും ജയിച്ചാണ് ഇംഗ്ലണ്ടിന്‍റെ വരവെങ്കിലും ലോകകപ്പില്‍ കിരീടസാധ്യതയുള്ള ഒരുപാട് ടീമുകളുണ്ടെന്നാണ് ജേസൺ റോയിയുടെ അഭിപ്രായം. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ അടക്കമുള്ള പല ഇംഗ്ലീഷ് ബാറ്റര്‍മാരും ഐപിഎല്ലില്‍ പരാജയപ്പെട്ടതിനെ കുറിച്ച് ടീമിന് ആശങ്കയില്ലെന്ന് പറഞ്ഞ റോയ് യുഎഇയിലെ പിച്ച് ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് ശൈലിക്ക് വെല്ലുവിളിയാകുമെന്ന വിലയിരുത്തല്‍ തള്ളി. 

ടി20 ലോകകപ്പ്: എം എസ് ധോണിയെക്കാൾ മികച്ച ഉപദേഷ്‌ടാവിനെ ടീമിന് കിട്ടാനില്ല; വാഴ്‌ത്തിപ്പാടി കെ എല്‍ രാഹുല്‍

ദുബായില്‍ ഞായറാഴ്‌ച പാകിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ആധികാരിക ജയം നേടിയെത്തുന്ന കോലിപ്പട ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നു. സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനും ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിനുമാണ് ഇന്ത്യ തോൽപ്പിച്ചത്. 

ടി20 ലോകകപ്പ്: 'ഇന്ത്യ ഹോട്ട് ഫേവറൈറ്റുകള്‍'; മുന്‍ നിലപാടില്‍ മലക്കംമറിഞ്ഞ് മൈക്കല്‍ വോണ്‍

അതേസമയം നാളെ(ഒക്‌ടോബര്‍ 23) നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന് എതിരെയാണ് ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം. ദുബായില്‍ രാത്രി 7.30നാണ് മോര്‍ഗനും സംഘവും ഇറങ്ങുക. 

ടി20 ലോകകപ്പ്: യോഗ്യതാ റൗണ്ട് ക്ലൈമാക്‌സില്‍; സൂപ്പർ 12 ചിത്രം ഇന്ന് തെളിയും

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

ടി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തില്‍ വിധിയെഴുതുക ഒറ്റക്കാര്യം: മാത്യു ഹെയ്ഡന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു പോയാലും രാജസ്ഥാൻ റോയല്‍സില്‍ മലയാളി ഇഫക്ട് തുടരും, വിഘ്നേഷ് പുത്തൂര്‍ രാജസ്ഥാനില്‍
30 ലക്ഷം അടിസ്ഥാനവിലയുള്ള രണ്ട് യുവതാരങ്ങള്‍ക്കായി ചെന്നൈ വാരിയെറിഞ്ഞത് 28.4 കോടി, ഞെട്ടിച്ച് അക്വിബ് നബിയും