ICC T20I Rankings: സ്ഥാനം നിലനിര്‍ത്തി രാഹുലും കോലിയും; ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം കൈവിട്ട് ഹസരങ്ക

Published : Feb 16, 2022, 05:43 PM IST
ICC T20I Rankings: സ്ഥാനം നിലനിര്‍ത്തി രാഹുലും കോലിയും; ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം കൈവിട്ട് ഹസരങ്ക

Synopsis

ബൗളര്‍മാരില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കക്ക് ഒന്നാം സ്ഥാനം നഷ്ടമായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസി വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍(ICC T20I Rankings) ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ ബാറ്ററ്‍മാര്‍ മാത്രം. നാലാം സ്ഥാനം നിലനിര്‍ത്തിയ കെ എല്‍ രാഹുലും(KL Rahul) പത്താം സ്ഥാനത്ത് തുടരുന്ന വിരാട് കോലിയുമാണ്(Virat Kohli) ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ബൗളര്‍മാരുട റാങ്കിംഗിലും ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗിലും ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല.

പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം(Babar Azam) ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സഹതാരം മുഹമ്മദ് റിസ്‌വാന്‍(Mohammad Rizwan) ബാബറിന് തൊട്ടു പിന്നിലുണ്ട്. ഒന്നാം സ്ഥാനത്തുള്ള ബാബറിന് 805 റേറ്റിംഗ് പോയന്‍റും രണ്ടാം സ്ഥാനത്തുളള റിസ്‌വാന് 798 റേറ്റിംഗ് പോയന്‍റുമാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രമാണ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്.

Also Read:  പേസ് ഓള്‍റൗണ്ടറെ തിരിച്ചുവിളിക്കണം; ആവശ്യവുമായി സുനില്‍ ഗാവസ്‌കര്‍, എന്നാലത് ഹര്‍ദിക് പാണ്ഡ്യയല്ല

നാലാം സ്ഥാനത്തുള്ള രാഹുലിന് പിന്നിലായി ഡേവിഡ് മലന്‍, ഡെവൊണ്‍ കോണ്‍വോ, ആരോണ്‍ ഫിഞ്ച്, റാസി വാന്‍ഡര്‍ ഡസ്സന്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, വിരാട് കോലി എന്നിവരാണ് ആദ്യ പത്തിലുള്ളത്. ഇന്ത്യയുടെ പുതിയ നായകന്‍ രോഹിത് ശര്‍മ റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്താണ്. ബൗളര്‍മാരില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കക്ക് ഒന്നാം സ്ഥാനം നഷ്ടമായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസി വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ഹസരങ്ക രണ്ട് സ്ഥാനം താഴേക്കിറങ്ങി മൂന്നാം സ്ഥാനത്തായപ്പോള്‍ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് നാലു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്നാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ട് സ്പിന്നര്‍ നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ ആദം സാംപയും റാഷിദ് ഖാനും ഓരോ സ്ഥാനം താഴേക്കിറങ്ങി അഞ്ചും ആറും സ്ഥാനങ്ങളിലാണ്.

മുജീബ് ഉര്‍ റഹ്മാന്‍, ആന്‍റിച്ച് നോര്‍ക്യ, ഷദാബ് ഖാന്‍, ടിം സൗത്തി എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ബൗളര്‍മാര്‍. 21-ാം റാങ്കിലുള്ള ഭുവനേശ്വര്‍കുമാറാണ് ഏറ്റവും ഉയര്‍ന്ന റാങ്കിംഗുള്ള ഇന്ത്യന്‍ ബൗളര്‍. ജസ്പ്രീത് ബുമ്ര 26-ാം സ്ഥാനത്താണ്.

Also Read: സ്റ്റെപ്പിട്ട് സഞ്ജു സാംസണ്‍! വീഡിയോ വൈറല്‍; ആരാധകരെ ഞെട്ടിച്ച് രാജസ്ഥാന്‍ റോയല്‍സ്

 ഓള്‍ റൗണ്ടര്‍മാരില്‍ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയ യുഎഇ താരം റോഹന്‍ മുസ്തഫ ആദ്യ പത്തിലെത്തിയതാണ് വലിയ മാറ്റം. പുതിയ റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് മുത്സഫ. അഫ്ഗാനിസ്ഥാന്‍ മുന്‍ നായകന്‍ മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. ഷാക്കിബ് അള്‍ ഹസന്‍ രണ്ടാമതും മൊയീന്‍ അലി മൂന്നാമതും ഗ്ലെന്‍ മാക്സ്‌വെല്‍ നാലാമതും ഹസരങ്ക അഞ്ചാമതുമാണ്. ഓള്‍ റൗണ്ടര്‍മാരില്‍ ആദ്യ 20ല്‍ ഒറ്റ ഇന്ത്യന്‍ താരവുമില്ല.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍