ഏകദിന റാങ്കിംഗിന് പിന്നാലെ ഐസിസി ടി20 റാങ്കിംഗിലും നേട്ടം കൊയ്ത് ബാബര്‍ അസം

By Web TeamFirst Published Apr 21, 2021, 2:55 PM IST
Highlights

ഒന്നാം സ്ഥാനത്തുള്ള ഡേവിഡ് മലനുമായി 48 റേറ്റിംഗ് പോയന്‍റ് വ്യത്യാസമാണ് ബാബറിന് ഇപ്പോഴുള്ളത്. സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയാല്‍ ഏകദിന റാങ്കിംഗിന് പിന്നാലെ ടി20 റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താന്‍ ബാബറിന് അവസരമുണ്ട്.

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെ ടി20 റാങ്കിംഗിലും നേട്ടം കൊയ്ത് പാക് നായകന്‍ ബാബര്‍ അസം. ഏറ്റവും പുതിയ റാങ്കിംഗില്‍ ബാബര്‍ ബാബര്‍ അസം ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ തന്നെയാണ് ഒന്നാമത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 122 റണ്‍സുമായി തിളങ്ങിയ ബാബര്‍ മൂന്നാം സ്ഥാനത്തുള്ള ആരോണ്‍ ഫിഞ്ചിനെക്കാള്‍ 47 റേറ്റിംഗ് പോയന്‍റ് ലീഡുമായാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.  

ഒന്നാം സ്ഥാനത്തുള്ള ഡേവിഡ് മലനുമായി 48 റേറ്റിംഗ് പോയന്‍റ് വ്യത്യാസമാണ് ബാബറിന് ഇപ്പോഴുള്ളത്. സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയാല്‍ ഏകദിന റാങ്കിംഗിന് പിന്നാലെ ടി20 റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താന്‍ ബാബറിന് അവസരമുണ്ട്. അതേസമയം, ഇന്ത്യന്‍ നായകന്‍ വിരാട് കോലി ടി20 റാങ്കിംഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി.

ന്യൂസിലന്‍ഡിന്‍റെ ഡെവോണ്‍ കോണ്‍വെ ആണ് കോലിക്ക് മുമ്പില്‍ നാലാം സ്ഥാനത്ത്. ഏഴാം സ്ഥാനത്തുള്ള കെ എല്‍ രാഹുലാണ് കോലിക്ക് പുറമെ ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ബൗളര്‍മാരുടെ റാങ്കിംഗിലും ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗിലും ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. ടീം റാങ്കിംഗില്‍ ഇന്ത്യ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

click me!