ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ ഫൈനല്‍ മത്സരത്തിന് മാറ്റമില്ലെന്ന് ഐസിസി

By Web TeamFirst Published Apr 21, 2021, 2:49 PM IST
Highlights

ബയോ-ബബിളില്‍ മത്സരം സതാംപ്‌ടണില്‍ നടത്താമെന്ന പ്രതീക്ഷയാണ് ഐസിസി പങ്കുവെച്ചത്.

ദുബായ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഐസിസി. കൊവിഡ് 19 വ്യാപനം രൂക്ഷമായ ഇന്ത്യയെ ബ്രിട്ടണ്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ഫൈനലിന് തടസമാകുമോ എന്ന ആശങ്കകള്‍ക്കിടെയാണ് ഐസിസിയുടെ പ്രതികരണം. ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18നാണ് കലാശപ്പോര് ആരംഭിക്കേണ്ടത്.

ആരാധകരോക്ഷത്തില്‍ കുലുങ്ങി യൂറോപ്യന്‍ സൂപ്പര്‍ ലീഗ്; ആറ് ഇംഗ്ലീഷ് ക്ലബുകളും പിന്‍മാറി, മാപ്പുപറഞ്ഞ് ആഴ്‌സണല്‍

ബയോ-ബബിളില്‍ മത്സരം സതാംപ്‌ടണില്‍ നടത്താമെന്ന പ്രതീക്ഷയാണ് ഐസിസി പങ്കുവെച്ചത്. 'ഒരു മഹാമാരിയുടെ മധ്യത്തില്‍ എങ്ങനെ ടൂര്‍ണമെന്‍റ് നടത്താമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയിലെ മറ്റ് അംഗങ്ങളെ കാട്ടിത്തന്നിട്ടുണ്ട്. അതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിശ്ചയിച്ചതുപോലെ ജൂണില്‍ ഇംഗ്ലണ്ടില്‍ നടത്താന്‍ കഴിയും എന്ന ആത്മവിശ്വാസമുണ്ട്. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ കാര്യം യുകെ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തുവരികയാണ്'- ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഐപിഎല്‍: ഡല്‍ഹിക്കെതിരായ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ്മയ്‌ക്ക് കനത്ത തിരിച്ചടി

ഐപിഎല്‍ പതിനാലാം സീസണിന്‍റെ ഭാഗമായി നിലവില്‍ ബയോ-ബബളിലാണ് ഇന്ത്യന്‍ താരങ്ങളെല്ലാം. നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഉള്‍പ്പെടെയുള്ള ന്യൂസിലന്‍ഡ് താരങ്ങളും ഇന്ത്യയിലുണ്ട്. ഇംഗ്ലണ്ടിലെത്തിയാല്‍ താരങ്ങള്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റീന്‍ വേണ്ടിവരുമോ എന്ന് വ്യക്തമല്ല. ഇക്കാര്യം ഐസിസിയും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഡിയത്തിന് തൊട്ടടുത്ത് ഹോട്ടല്‍ സൗകര്യമുള്ളതിനാലാണ് സതാംപ്‌ടണിനെ ഫൈനലിന് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 

ഡല്‍ഹി സ്റ്റേഡിയത്തില്‍ ആദ്യം സ്ഥാപിക്കുക അയാളുടെ പ്രതിമ; ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ
 

click me!