ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഓൾ റൗണ്ടർമാരിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ജഡേജ

By Web TeamFirst Published Jun 23, 2021, 4:12 PM IST
Highlights

412 പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹോൾഡർക്ക് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര കഴിഞ്ഞതോടെ 28 റേറ്റിം​ഗ് പോയന്റുകൾ നഷ്ടമായി. ഒന്നാം സ്ഥാനത്ത് എത്തിയ ജഡേജക്ക് 388 റേറ്റിം​ഗ് പോയന്റുണ്ട്. ഹോൾഡർക്ക് 386 റേറ്റിം​ഗ് പോയന്റാണുള്ളത്.

ദുബായ്: ഐസിസി ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ റാങ്കിം​ഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യയുടെ രവീന്ദ്ര ജഡേജ. വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളിയാണ് ജഡേജ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഫോമിലേക്ക് ഉയരാനാവാഞ്ഞതാണ് ഹോൾഡർക്ക് തിരിച്ചടിയായത്.

412 പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹോൾഡർക്ക് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര കഴിഞ്ഞതോടെ 28 റേറ്റിം​ഗ് പോയന്റുകൾ നഷ്ടമായി. ഒന്നാം സ്ഥാനത്ത് എത്തിയ ജഡേജക്ക് 388 റേറ്റിം​ഗ് പോയന്റുണ്ട്. ഹോൾഡർക്ക് 386 റേറ്റിം​ഗ് പോയന്റാണുള്ളത്.

2017ലാണ് ജഡേജ ഓൾ റൗണ്ടർമാരുടെയും ബൗളർമാരുടെ റാങ്കിം​ഗിൽ ഒന്നാം അവസാനം ഒന്നാം സ്ഥാനത്ത് എത്തിയത്. ബൗളിം​ഗ് റാങ്കിം​ഗിൽ ജഡേജ പതിനാറാം സ്ഥാനത്താണ്. ഇം​ഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സാണ് ഓൾ റൗണ്ടർമാരുടെ റാങ്കിം​ഗിൽ മൂന്നാം സ്ഥാനത്ത്.

ബാറ്റിം​ഗ് റാങ്കിം​ഗിൽ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡീകോക്ക് ആദ്യ പത്തിൽ തിരിച്ചെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. പുതിയ റാങ്കിം​ഗിൽ പത്താം സ്ഥാനത്താണ് ഡീ കോക്ക്. ബാറ്റിം​ഗ് റാങ്കിം​ഗിൽ സ്റ്റീവ് സ്മിത്ത് ഒന്നാമതും കെയ്ൻ വില്യംസൺ രണ്ടാമതും മാർനസ് ലാബുഷെയ്ൻ മൂന്നാം സ്ഥാനത്തും തുടരുന്നു. വിരാട് കോലി നാലാം സ്ഥാനത്താണ്.ബൗളർമാരിൽ അശ്വിൻ രണ്ടാം സ്ഥാനത്തുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!