
ദുബായ്: ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ വീണ്ടം റാങ്കിനരികെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഓസ്ട്രേലിയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയതോടെ ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള അശ്വിന്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സുമായുള്ള അകലം കുറച്ചു. 867 റേറ്റിംഗ് പോയന്‍റുമായി കമിന്‍സ് ഒന്നാം സ്ഥാനത്തുണ്ടെങ്കിലും 846 റേറ്റിംഗ് പോയന്‍റുള്ള അശ്വിന്‍ തൊട്ടുപന്നിലുണ്ട്. 21 റേറ്റിംഗ് പോയന്‍റിന്‍റെ അകലം മാത്രമാണ് ഇപ്പോള്‍ ഇരുവര്‍ക്കുമുള്ളത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം തുടര്‍ന്നാല്‍ അശ്വിന് 2017നുശേഷം ആദ്യമായി വീണ്ടും ഒന്നാം റാങ്കിലെത്താനാവും.
നാഗ്പൂര്‍ ടെസ്റ്റില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര ജഡേജ ബൗളിംഗ് റാങ്കിംഗില്‍ പതിനാറാം സ്ഥാനത്താണ്. ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അശ്വിനാണ് രണ്ടാമത്. നാഗ്പൂര്‍ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ബാറ്റിംഗിനെ നയിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ആദ്യ ടെസ്റ്റില്‍ 12 റണ്‍സെടുത്ത് പുറത്തായ വിരാട് കോലി പതിനാറാം സ്ഥാനത്താണ്.
അതേസമയം നാഗ്പൂര്‍ ടെസറ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും പരാജയപ്പെട്ട ഓസ്ട്രേലിയന്‍ ഓപ്പണണ്‍ ഡേവിഡ് വാര്‍ണര്‍ ആറ് സ്ഥാം താഴേക്കിറങ്ങി ഇരുപതാം സ്ഥാനത്തേക്ക് വീണപ്പോള്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങിയ ഉസ്മാന്‍ ഖവാജ പത്താം സ്ഥാനത്തായി. നാഗ്പൂര്‍ ടെസ്റ്റില്‍ അര്‍ധസെഞ്ചുറിമായി തിളങ്ങിയ അക്സര്‍ പട്ടേല്‍ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാഗ്പൂര്‍ ടെസ്റ്റില്‍ 84 റണ്‍സുമായി ഇന്ത്യന്‍ ഇന്നിംഗ്സിലെ രണ്ടാമത്തെ ടോപ് സ്കോററായിരുന്നു അക്സര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!