കൊവിഡ് 19: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനും കനത്ത തിരിച്ചടി

By Web TeamFirst Published Mar 25, 2020, 6:18 PM IST
Highlights

കൊവിഡ് 19 വ്യാപനം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെയും ബാധിച്ചേക്കും. അടുത്ത വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലും മാറ്റിവെക്കാന്‍ ഒരുങ്ങുകയാണ് ഐസിസി.

ദുബായ്: കൊവിഡ് 19 വ്യാപനം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെയും ബാധിച്ചേക്കും. അടുത്ത വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലും മാറ്റിവെക്കാന്‍ ഒരുങ്ങുകയാണ് ഐസിസി. ഈ വര്‍ഷം നടക്കാനിരുന്ന യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍, ഒളിംപിക്‌സ് എന്നിവ ഈ മഹാമാരിയെത്തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്ക് നീട്ടിയിരിക്കുകയാണ്.

അതിന് പിന്നാലെയാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റിവെക്കാന്‍ ഒരുങ്ങുന്നത്. ഐസിസിയുടെ പദ്ധതി അനുസരിച്ച് അടുത്ത വര്‍ഷം ജൂണില്‍ ലോര്‍ഡ്‌സിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കേണ്ടത്. എന്നാല്‍ കൊവിഡ് 19നെത്തുടര്‍ന്ന് പല ടെസ്റ്റ് പരമ്പരകളും മുടങ്ങിയ സാഹചര്യത്തിലാണ് ഫൈനല്‍ നീട്ടിവെക്കാനുള്ള നീക്കങ്ങളിലേക്കാണ് ഐസിസി കടക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിനലോകകപ്പിന് ശേഷമാണ് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മത്സരങ്ങള്‍ ആരംഭിച്ചത്. ഈ മാസാവസാനം ടെസ്റ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡ് തലവന്മാരുമായി ടെലികോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയ ശേഷം ഐസിസി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

click me!