ഹാർദിക് പാണ്ഡ്യ പ്രതിഭാശാലി, മികച്ച ഓള്‍റൌണ്ടർ മറ്റൊരു താരം: ബ്രാഡ് ഹോഗ്

Published : Mar 25, 2020, 12:07 PM ISTUpdated : Mar 25, 2020, 01:49 PM IST
ഹാർദിക് പാണ്ഡ്യ പ്രതിഭാശാലി, മികച്ച ഓള്‍റൌണ്ടർ മറ്റൊരു താരം: ബ്രാഡ് ഹോഗ്

Synopsis

രാജ്യാന്തര ക്രിക്കറ്റില്‍ ഹാർദിക് പാണ്ഡ്യയേക്കാള്‍ മികച്ച ഓള്‍റൌണ്ടർ ഉണ്ടെന്ന് പറയുന്നു ഓസ്‍ട്രേലിയന്‍ മുന്‍ സ്‍പിന്നർ ബ്രാഡ് ഹോഗ്

സിഡ്‍നി: നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഓള്‍റൌണ്ടറാണ് ഹാർദിക് പാണ്ഡ്യ. പേസ് ബൌളിംഗും വെടിക്കെട്ട് ബാറ്റിംഗുമാണ് പാണ്ഡ്യയുടെ കരുത്ത്. പാണ്ഡ്യയുടെ ബാറ്റിംഗ് താണ്ഡവം അടുത്തിടെ ഡി വൈ പാട്ടീല്‍ ടി20 ടൂർണമെന്‍റില്‍ ആരാധകർ കണ്ടതാണ്. 

Read more: ഐപിഎല്‍ ഇക്കുറി നടക്കുമോ; മറുപടിയുമായി സൌരവ് ഗാംഗുലി

എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഹാർദിക് പാണ്ഡ്യയേക്കാള്‍ മികച്ച ഓള്‍റൌണ്ടർ ഉണ്ടെന്ന് പറയുന്നു ഓസ്‍ട്രേലിയന്‍ മുന്‍ സ്‍പിന്നർ ബ്രാഡ് ഹോഗ്. ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സിന്‍റെ പേരാണ് ഹോഗ് പറയുന്നത്. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനായിരുന്നു മുന്‍താരത്തിന്‍റെ മറുപടി. പാണ്ഡ്യ കഴിവുള്ള താരമാണെന്നും എന്നാല്‍ തന്‍റെ ലോക ഇലവനില്‍ ഇടംപിടിക്കാനുള്ള അന്താരാഷ്‍ട്ര മത്സരം പരിചയം സ്റ്റോക്സുമായി താരതമ്യം ചെയ്യുമ്പോള്‍ താരത്തിനില്ല എന്ന് ഹോഗ് വിലയിരുത്തുന്നു. 

പരിക്കുമൂലം ആറ് മാസത്തിലേറെയായി ഇന്ത്യന്‍ ജഴ്സിയണിയാത്ത ഹാർദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചതെങ്കിലും കൊവിഡ് 19 കാരണം മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. അടുത്തിടെ ഡി വൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റില്‍ ബാറ്റിംഗ് വെടിക്കെട്ട് കാഴ്‌ചവെച്ചിരുന്നു പാണ്ഡ്യ. 55 പന്തില്‍ 20 സിക്‌സുകള്‍ സഹിതം 158 റണ്‍സ് നേടിയാണ് താരം വാര്‍ത്തകളിലിടം പിടിച്ചത്. 

Read more: ടി20 ലോകകപ്പില്‍ ജേതാക്കളെ പ്രവചിക്കുക അസാധ്യം; ആ താരം ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് സെവാഗ്

PREV
click me!

Recommended Stories

തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്
രണ്ടക്കം കടന്നത് 2 പേര്‍ മാത്രം, മണിപ്പൂരിനെ 64 റണ്‍സിന് എറഞ്ഞിട്ട് കേരളം, വിജയ് മർച്ചന്‍റ് ട്രോഫിയിൽ മികച്ച ലീഡിലേക്ക്