ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍: കോലിപ്പട ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക്, രണ്ട് താരങ്ങള്‍ സംശയത്തില്‍

Published : May 16, 2021, 11:19 AM ISTUpdated : May 16, 2021, 11:25 AM IST
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍: കോലിപ്പട ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക്, രണ്ട് താരങ്ങള്‍ സംശയത്തില്‍

Synopsis

താരങ്ങളും ഇംഗ്ലണ്ടിലേക്ക് ഒപ്പം വരുന്ന കുടുംബാംഗങ്ങളുമാണ് മുംബൈയിൽ ബയോസെക്യുർ ബബിളിൽ പ്രവേശിക്കേണ്ടത്. കൊവിഡ് പരിശോധന നടത്തിയാവും ക്യാമ്പ് തുടങ്ങുക. 

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘം ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ബുധനാഴ്‌ച മുംബൈയിൽ ബയോസെക്യുർ ബബിളിൽ പ്രവേശിക്കണമെന്നാണ് ബിസിസിഐ താരങ്ങൾക്ക് നൽകിയ നിർദ്ദേശം. താരങ്ങളെ രണ്ട് തവണ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും. കൊവിഡ് ബാധിതരായ പ്രസിദ് കൃഷ്ണയും വൃദ്ധിമാൻ സാഹയും ഇതുവരെ രോഗമുക്തരായിട്ടില്ല. 

താരങ്ങളും ഇംഗ്ലണ്ടിലേക്ക് ഒപ്പം വരുന്ന കുടുംബാംഗങ്ങളുമാണ് മുംബൈയിൽ ബയോസെക്യുർ ബബിളിൽ പ്രവേശിക്കേണ്ടത്. കൊവിഡ് പരിശോധന നടത്തിയാവും ക്യാമ്പ് തുടങ്ങുക. ഇന്ത്യയിൽ മാത്രമല്ല, ഇംഗ്ലണ്ടിലെത്തിയാലും 10 ദിനം ഇതേപോലെ ക്വാറന്‍റീനിലായിരിക്കും ഇന്ത്യൻ സംഘം. 

ഐപിഎൽ പാതിവഴിയിൽ നിർത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ കൊവിഡ് ബാധിതനായത്. ഇടയ്ക്ക് നടത്തിയ പരിശോധനയിൽ നെഗറ്റീവായെങ്കിലും രണ്ടാമത്തെ പരിശോധനയിൽ വീണ്ടും പോസിറ്റീവായി. എന്നാൽ താൻ ആരോഗ്യവാനാണെന്ന് സാഹ പറയുന്നു. റിഷഭ് പന്ത് ടീമിലുള്ളതിനാൽ രണ്ടാം കീപ്പർ സ്ഥാനത്തേക്കാണ് സാഹയെ പരിഗണിക്കുന്നത്. 

ഐപിഎൽ നിർത്തിവച്ചതിന് പിന്നാലെ ബെംഗളൂരുവിൽ തിരിച്ചെത്തിയപ്പോഴാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം പ്രസിദ് കൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ബുധനാഴ്‌ചയ്‌ക്കുള്ളിൽ രണ്ട് ഫലം തുടർച്ചയായി നെഗറ്റീവായാലേ ഇരുവർക്കും പ്രവേശനമുണ്ടാകൂ. 

അതേസമയം ശസ്‌ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുള്ള കെ എൽ രാഹുൽ ടീമിലുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. താരത്തിന് 15 ദിവസം വരെയാണ് വിശ്രമം നിർദ്ദേശിച്ചിട്ടുള്ളത്. ബുധനാഴ്‌ചയ്‌ക്കുള്ളിൽ വിശ്രമവേള അവസാനിക്കും. സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയെന്ന സൂചനയുമായി രാഹുൽ ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഐപിഎല്‍ ടീമുകളില്‍ വിദേശ താരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം; മുന്‍ ഇന്ത്യന്‍ താരത്തിന്റെ നിര്‍ദേശം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അറോറയുടെ വെടിക്കെട്ട് സെഞ്ചുറിയും ഫലം കണ്ടില്ല; പഞ്ചാബിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ജാര്‍ഖണ്ഡ്
യശസ്വി ജയ്‌സ്വാളിന് നിരാശ, ഏകദിനത്തിലെ മികവ് മുഷ്താഖ് അലിയില്‍ ആവര്‍ത്തിക്കാനായില്ല; മുംബൈ 131ന് എല്ലാവരും പുറത്ത്