ബിഗ്ബോസ് മലയാളം സീസൺ 7ൽ മൽസരാർത്ഥികളെപ്പോലെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു പ്ലാച്ചി.

ചെന്നൈ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വേല്‍സ് ചെന്നൈ കിംഗ്സിനെ 10 റണ്‍സിന് തകര്‍ത്ത് കേരള സ്ട്രൈക്കേഴ്സ് സെമിയിലെത്തിയതിന് പിന്നാലെ ടീമിന്‍റെ ബ്രാന്‍ഡ് അംബാസഡറെ പരിചയപ്പെടുത്തി അഖില്‍ മാരാര്‍. ബിഗ് ബോസ് ജേതാവായ അനുമോളുടെ കൈയിലെ പ്ലാചി അല്ല ഇത് പ്രാചി എന്ന് പറഞ്ഞാണ് അഖില്‍ മാരാര്‍ കേരള സ്ട്രൈക്കേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസഡറെ പരിചയപ്പെടുത്തിയത്. തകര്‍പ്പന്‍ ജയവുമായി കേരള സ്ട്രൈക്കേഴ്സ് സെമിയിലെത്തിയതിന് പിന്നാലെ സെമി പോരാട്ടം കാണാന്‍ എല്ലാവരും വരണണെന്നും അഖില്‍ മാരാര്‍ വീഡിയോയില്‍ പറയുന്നു.

പറഞ്ഞതുപോലെ നമ്മള്‍ സെമി ഫൈനലിലേക്ക് കയറിരിക്കുകയാണ്. കേരള സ്ട്രൈക്കേഴ്സിന്‍റെ അടുത്ത മത്സരം കാണാന്‍ എല്ലാവരും വരണം. ഇത് ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ പ്രാചി, മറക്കരുത് അനുമോളുടെ കൈയിലുള്ള പാവയുടെ പേര് പ്ലാച്ചി, ഇത് കേരള സ്ട്രൈക്കേഴ്സിന്‍റെ ബ്രാൻഡ് അംബാസഡര്‍ പ്രാചി എന്നായിരുന്നു അഖില്‍ മാരാരുടെ വാക്കുകള്‍.

ബിഗ്ബോസ് മലയാളം സീസൺ 7ൽ മൽസരാർത്ഥികളെപ്പോലെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു പ്ലാച്ചി. ബിഗ്ബോസ് ജേതാവായ അനുമോൾ അനുക്കുട്ടിയുടെ സന്തതസഹചാരിയായിരുന്നു പ്ലാച്ചി എന്ന പേരിലുള്ള ഈ പാവ.ഇതിനെ ചുറ്റിപ്പറ്റി നിരവധി വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു.

മഴ വില്ലനായ മത്സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു കേരള സ്ട്രൈക്കേഴ്സിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത കേരള സ്ട്രൈക്കേഴ്സ് 17.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ടായി.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വേല്‍സ് ചെന്നൈ കിംഗ്സിനെ 10 റണ്‍സിന് തകര്‍ത്ത് കേരള സ്ട്രൈക്കേഴ്സ് സെമിയിലെത്തി. മഴ വില്ലനായ മത്സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു കേരള സ്ട്രൈക്കേഴ്സിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത കേരള സ്ട്രൈക്കേഴ്സ് 17.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ടായി.

എന്നാല്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ ചെന്നൈ കിംഗ്സ് 15-ാം ഓവറില്‍ ചെന്നൈ 112-6 നില്‍ക്കുമ്പോഴാണ് മഴയെത്തി. ഇതോടെ ചെന്നൈ കിംഗ്സിന്‍റെ വിജയലക്ഷ്യം 16 ഓവറില്‍ 123 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ മഴ മൂലം മത്സരം പുനരാരംഭിക്കാന്‍ സാധ്യമാവാവാതെ വന്നതോടെ കേരള സ്ട്രൈക്കേഴ്സിനെ 10 റണ്‍സിന് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്‍റില്‍ രണ്ടാം ജയവുമായി കേരളം സെമിയിലേക്ക് മുന്നേറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക