തനിക്ക് ഉപദേശം ആവശ്യമുള്ളപ്പോഴെല്ലാം വിരാട് കോലി സഹായത്തിന് എത്തിയിട്ടുണ്ടെന്നും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദമാണ് തങ്ങള്‍ ഇരുവരും തമ്മിലുള്ളതെന്നും ഷെഹ്സാദ് പറഞ്ഞു. കളിക്കാരനെന്ന നിലയില്‍ കോലിയെ ബഹുമാനിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ നാടകീയമായാണ് കോലി ആകെ മാറിയത്.
കറാച്ചി: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ ആര്‍സിബി താരം വിരാട് കോലിയും ലഖ്നൗ മെന്‍ററായ ഗൗതം ഗംഭീറും കൊമ്പു കോര്‍ത്ത വിഷയത്തില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്സാദ്. ഗംഭീറിന് കോലിയോട് കടുത്ത അസൂയ ആണെന്നും വിവാദമുണ്ടാക്കാന്‍ ഒരു അവസരത്തിനായി ഗംഭീര്‍ കാത്തിരിക്കുകയായിരുന്നുവെന്നും ഷെഹ്സാദ് നാദിര്‍ അലിയുടെ പോഡ്കാസ്റ്റില്‍ പ്രതികരിച്ചു.
ഗംഭീറിന്‍റെ പ്രതികരണം അസൂയയില്‍ നിന്നുണ്ടായതാണെന്ന് ഒരു കാഴ്ചക്കാരനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും എനിക്ക് പറയാനാവും. ഒരു വിവാദം ഉണ്ടാക്കാന്‍ ഗംഭീര്‍ കാത്തിരുന്നതുപോലെയാണ്ആ സംഭവങ്ങള്‍ കണ്ടപ്പോള്‍ തോന്നിയത്. കളിക്കിടെ അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖുമായി ഉണ്ടായ സംഭവങ്ങളെല്ലാം ആ സമയത്തെ ആവേശത്തില്‍ സംഭവിക്കുന്നതാണ്. എന്നാല്‍ മത്സരശേഷം കെയ്ല്‍ മയേഴ്സ് വിരാട് കോലിയുമായി സംസാരിക്കുമ്പോള്‍ ഗൗതം ഗംഭീര്‍ എന്തിനാണ് അയാളെ കൂട്ടിക്കൊണ്ടുപോയതെന്ന് എനിക്ക് മനസിലാവുന്നില്ല. സ്വന്തം രാജ്യത്തെ ഏറ്റവും വലിയ കളിക്കാരനെതിരെ ആണ് ഗംഭീര്‍ അത് ചെയ്തതെന്നും സംഭവത്തില്‍ കോലിയെ വിളിച്ച് ഗംഭീര്‍ മാപ്പു പറയുകയാണ് വേണ്ടതെന്നും ഷെഹ്സാദ് പറഞ്ഞു.

തനിക്ക് ഉപദേശം ആവശ്യമുള്ളപ്പോഴെല്ലാം വിരാട് കോലി സഹായത്തിന് എത്തിയിട്ടുണ്ടെന്നും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദമാണ് തങ്ങള്‍ ഇരുവരും തമ്മിലുള്ളതെന്നും ഷെഹ്സാദ് പറഞ്ഞു. കളിക്കാരനെന്ന നിലയില്‍ കോലിയെ ബഹുമാനിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ നാടകീയമായാണ് കോലി ആകെ മാറിയത്. അണ്ടര്‍ 19 കാലത്ത് ഒരുമിച്ച് കളിക്കുമ്പോള്‍ കോലി ഒരുപാട് തടിച്ചാണ് ഇരുന്നതെന്നും കോലിയുടെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നും ഷെഹ്സാദ് പറഞ്ഞു.
അവസാന ഐസിസി കിരീടം; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയിട്ട് 10 വര്‍ഷം
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയാണ് കോലിയും ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖും തമ്മില്‍ കൊമ്പുകോര്‍ത്തത്. പിന്നീട് മത്സരശേഷം ഹസ്തദാനം നടത്തവെ ഇരുതാരങ്ങളും വീണ്ടും ഉടക്കിയിരുന്നു. ഇതിനുശേഷമാണ് വിരാട് കോലി, ഗൗതം ഗംഭീറിന് അടുത്തെത്തി രോഷാകുലനായാത്. കളിക്കകളത്തിന്‍റെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ബിസിസിഐ കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖിന് 50 ശതമാനം പിഴയിട്ടിരുന്നു.
