'അവന്‍ ടീമിലില്ലെങ്കില്‍ ലോകകപ്പില്‍ ഇന്ത്യ വെള്ളം കുടിക്കും'; തുറന്നു പറഞ്ഞ് മുഹമ്മദ് കൈഫ്

Published : Aug 03, 2023, 12:01 PM IST
'അവന്‍ ടീമിലില്ലെങ്കില്‍ ലോകകപ്പില്‍ ഇന്ത്യ വെള്ളം കുടിക്കും'; തുറന്നു പറഞ്ഞ് മുഹമ്മദ് കൈഫ്

Synopsis

കായികക്ഷമത വീണ്ടടെുത്ത് തിരിച്ചെത്തിയാല്‍ ജസ്പ്രീത് ബുമ്രയാകും ഇന്ത്യയുടെ നിര്‍ണായക താരമെന്ന് കൈഫ് പറഞ്ഞു. ഏഷ്യാ കപ്പില്‍ കളിച്ചാല്‍ മാത്രമെ ബുമ്ര കായികക്ഷമത വീണ്ടെടുത്തോ എന്ന് അറിയാനാവു.

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്ത മാസം അഞ്ചിന് മുമ്പ് ലോകകപ്പ് സ്ക്വാഡ് ഐസിസിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിന് മുമ്പ് കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുമോ എന്നാണ് പ്രധാന ആകാംക്ഷ. ബുമ്രയെ ഈ മാസം 18ന് അയര്‍ലന്‍ഡിനെതിരെ തുടങ്ങുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തെങ്കിലും ഏഷ്യാ കപ്പില്‍ കളിച്ചാല്‍ മാത്രമെ ബുമ്ര ഏകദിന ക്രിക്കറ്റ് കളിക്കാനുള്ള കായികക്ഷമത വീണ്ടെടുത്തോ എന്ന് മനസിലാക്കാനാവു.

ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചെങ്കിലും ഏകദിന ക്രിക്കറ്റ് കളിക്കാനുള്ള കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം വിലയിരുത്തിയതിനാല്‍ ശ്രേയസിനെയും രാഹുലിനെയും ഏഷ്യാ കപ്പ് ടീമിലുള്‍പ്പെടുത്തുമോ എന്ന കാര്യം സംശയത്തിലാണ്. ഈ സാഹചര്യത്തില്‍ ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമാകുക ആരെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

കായികക്ഷമത വീണ്ടടെുത്ത് തിരിച്ചെത്തിയാല്‍ ജസ്പ്രീത് ബുമ്രയാകും ഇന്ത്യയുടെ നിര്‍ണായക താരമെന്ന് കൈഫ് പറഞ്ഞു. ഏഷ്യാ കപ്പില്‍ കളിച്ചാല്‍ മാത്രമെ ബുമ്ര കായികക്ഷമത വീണ്ടെടുത്തോ എന്ന് അറിയാനാവു. അയര്‍ലന്‍ഡ് ടി20യില്‍ ബുമ്ര പന്തെറിയുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. ബുമ്ര പൂര്‍ണ ആരോഗ്യവനായി തിരിച്ചെത്തിയാല്‍ ലോകകപ്പില്‍ ഇന്ത്യ കരുത്തുറ്റ ടീമാകുമെന്നും ദില്ലിയില്‍ ഒരു പുസ്തക പ്രകാശനചടങ്ങിനെത്തിയ കൈഫ് മാധ്യമങ്ങളോട് പറഞ്ഞു.

വെടിക്കെട്ട് തുടരാന്‍ സഞ്ജു, ഇന്ത്യ-വിന്‍ഡീസ് ആദ്യ ടി20 ഇന്ന്, ഇന്ത്യന്‍ സമയം; മത്സരം കാണാനുള്ള വഴികള്‍

ഏകദിന ക്രിക്കറ്റ് എന്നത് വ്യത്യസ്തമായ ഫോര്‍മാറ്റാണ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ നമ്മള്‍ പാക്കിസ്ഥാനെ തകര്‍ത്തെങ്കിലും ഏകദിനത്തില്‍ അത് എളുപ്പമാവണമെന്നില്ല. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്ക് പാക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡുണ്ട്. പക്ഷെ, നിര്‍ണായക താരങ്ങള്‍ പരിക്കു മൂലം പുറത്തിരിക്കുന്നതിനാല്‍ നിലവിലെ ഇന്ത്യന്‍ ടീം കരുത്തുറ്റതാണെന്ന് പറയാനാവില്ല. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങിയ താരങ്ങളൊക്കെ പരിക്കേറ്റ് പുറത്തിരിക്കുകയാണ്.

ഇവരില്‍ ഏറ്റവും നിര്‍ണായകമാകുക ബുമ്രയുടെ പരിക്കാണ്.  ബുമ്ര ലോകകപ്പിനില്ലെങ്കില്‍ ഇന്ത്യ  പാടുപെടും. കാരണം, ബുമ്രക്ക് പറ്റിയൊരു ബാക്ക് അപ് ബൗളര്‍ നമുക്കില്ല. അതുകൊണ്ടുതന്നെ ബുമ്ര കളിച്ചില്ലെങ്കില്‍ ലോകകപ്പ് തന്നെ ഇന്ത്യക്ക് നഷ്ടമായേക്കും. ലോകകപ്പിന് മുമ്പ് പരിഹരിക്കേണ്ടതായ നിരവധി പ്രശ്നങ്ങള്‍ ഇന്ത്യക്ക് മുന്നിലുണ്ടെന്നും കൈഫ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്
സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്