ശുഭ്മാൻ ഗിൽ , ഇഷാൻ കിഷൻ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടിലാണ് ഇന്ത്യന്‍ പ്രതീക്ഷ. ഇവര്‍ക്കൊപ്പം ഐപിഎല്ലില്‍ മിന്നിയ യശസ്വി ജയ്സ്വാളും തിലക് വര്‍മയും കൂടി എത്തുമ്പോള്‍ ഇന്ത്യയുടെ വെടിക്കെട്ട് നിര പൂര്‍ണമാകും.
ബാര്‍ബഡോസ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് പിന്നാലെ ടി 20യും പിടിക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ കുട്ടി ക്രിക്കറ്റിലെ പ്രതാപം വീണ്ടെടുക്കാനാണ് വെസ്റ്റ് ഇൻഡീസ് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ട്രിനിഡാഡിലാണ് മത്സരം. ടിവിയില്‍ ഡിഡി സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാം. ജിയോ സിനിമയിലും ഫാന്‍കോഡ് ആപ്പിലും മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരമാണിത്.
അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനായി യുവതാരങ്ങളെ അണിയിച്ചൊരുക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ക്യാപ്റ്റൻ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും വിശ്രമം നൽകി, ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് നീലപ്പടയിറങ്ങുന്നത്. ശുഭ്മാൻ ഗിൽ , ഇഷാൻ കിഷൻ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടിലാണ് ഇന്ത്യന്‍ പ്രതീക്ഷ. ഇവര്‍ക്കൊപ്പം ഐപിഎല്ലില്‍ മിന്നിയ യശസ്വി ജയ്സ്വാളും തിലക് വര്‍മയും കൂടി എത്തുമ്പോള്‍ ഇന്ത്യയുടെ വെടിക്കെട്ട് നിര പൂര്‍ണമാകും.
ഏകദിന ലോകകപ്പിന് യോഗ്യത കിട്ടാതെ പോയ വിൻഡീസിന്‍റെ ലക്ഷ്യം അടുത്തവര്‍ഷം സ്വന്തം നാട്ടില്‍ നടക്കുന്ന ടി20 ലോകകപ്പാണ്. അതിനുള്ള തുടക്കമാണിതെന്ന് വിന്‍ഡീസ് പരിശീലകൻ ഡാരന്‍ സമി പ്രഖ്യാപിച്ചു കഴിഞ്ഞു. റോമൻ പവൽ നയിക്കുന്ന ടീമിലേക്ക് എംഎൽഎസ് ഫൈനലിൽ സെഞ്ച്വറിയോടെ എംഐ ന്യൂയോര്‍ക്കിന് കിരീടം നേടിക്കൊടുത്ത നിക്കോളസ് പുരാനെ മടക്കി വിളിച്ചത് ഈ ലക്ഷ്യത്തോടെയാണ്.
ഏഷ്യാ കപ്പിന് ശ്രേയസും രാഹുലും ഉണ്ടാകില്ല, സഞ്ജുവിന് സാധ്യത തെളിയുന്നു
നിക്കോളാസ് പുരാന്‍റെ വെടിക്കെട്ടിലാണ് വിന്‍ഡീസ് ഇന്നും പ്രതീക്ഷവെക്കുന്നത്. കൂട്ടിന് ഹെറ്റ്മെയറും പവലു കെയ്ല്‍ മയേഴ്സുമുണ്ട്. ഏകദിന ക്യാപ്റ്റൻ ഷായ് ഹോപ്പ് മടങ്ങിയെത്തിയത് ബാറ്റിംഗ് നിരക്ക് സ്ഥിരത നല്‍കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയിൽ 4-1നാണ് ഇന്ത്യ ജയിച്ചത്.
